
അബൂദബി: അബൂദബിയില്‍ നിന്ന് ദുരിതാശ്വാസ ഉല്‍പന്നങ്ങളുമായുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി. പ്രളയബാധിത പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകളാണ് നാട്ടിലെത്തിച്ചത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അബൂദബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ഉല്‍പന്നങ്ങള്‍ നാട്ടിലെത്തിച്ചത്.
അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കി ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിഭവ സമാഹരണം നടത്തിയതെന്ന്അധികൃതര്‍ അറിയിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മേധാവിയുമായ ശബീര്‍ നെല്ലിക്കോടിന്‍ നേതൃത്വത്തിലാണ് സാധനങ്ങള്‍ സംഭരിച്ച് നാട്ടിലെത്തിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.