Currency

പൊതുമാപ്പ് അവസാനിച്ചതോടെ ദമ്മാമില്‍ വ്യാപക പരിശോധന; അഞ്ഞൂറോളം പേര്‍ പിടിയില്‍

സ്വന്തം ലേഖകന്‍Friday, August 4, 2017 11:44 am

റിയാദ്: പൊതുമാപ്പ് അവസാനിച്ചതോടെ ദമ്മാമില്‍ വ്യാപക പരിശോധന നടത്തി. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സംയുക്തമായി നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത അഞ്ഞൂറോളം നിയമ ലംഘകര്‍ പിടിയിലായി. ഇഖാമയും മറ്റു മതിയായ രേഖകളുമില്ലാത്തവരാണ് പിടിയിലായ വിദേശികളില്‍ അധികവും.

അനധികൃതമായി മറ്റ് സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്തവരും ഇവരിലുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍, മാളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന സംഘമത്തെിയത്. ദമ്മാം, അല്‍ഖോബാര്‍, അല്‍ അഹ്‌സ എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. നഗരത്തിന്റെ പുറത്തുള്ള കൃഷിയിടങ്ങളിലും ഇത്തവണ ശക്തമായ പരിശോധനയാണ് നടത്തിയത്.

നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമാക്കിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് സിയാദ് അല്‍ റീഖൈതി പറഞ്ഞു. അവധി ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x