Currency

പൊതുമാപ്പ്: അവധി ദിവസങ്ങളിലും ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കും

സ്വന്തം ലേഖകന്‍Saturday, March 25, 2017 7:50 am

പൊതുമാപ്പുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അറിയിക്കുന്നതിനും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനുമായി ഇന്ത്യന്‍ എംബസി അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

റിയാദ്: പൊതുമാപ്പുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അറിയിക്കുന്നതിനും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനുമായി ഇന്ത്യന്‍ എംബസി അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

അതേസമയം തീര്‍ത്ഥാടന വീസയിലും സന്ദര്‍ശന വീസയിലും ബിസിനസ് വീസയിലും ട്രാന്‍സിറ്റ് വീസയിലും സൗദിയിലെത്തി നിയമലംഘകരായി തുടരുന്ന ഇന്ത്യക്കാര്‍ കാലാവധിയുള്ള പാസ്പോര്‍ട്ടും ടിക്കറ്റുമായി വിമാനത്താവളങ്ങളിലെത്തി ഫൈനല്‍ എക്‌സിറ്റ് നേടി തിരിച്ച് രാജ്യത്തേക്ക് പോകണമെന്ന് ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് അഭ്യര്‍ത്ഥിച്ചു.

പൊതുമാപ്പിനര്‍ഹരായ, അനധികൃത താമസക്കാരായ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യന്‍ എംബസി വിളിച്ച് ചേര്‍ത്ത കമ്മ്യൂണിറ്റി വോളന്റീയര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിമിനല്‍ കേസുകളില്ലാത്ത ഒളിച്ചോടിയവരുടെ (ഹുറൂബ്) പട്ടികയിലുളള ഇന്ത്യക്കാര്‍ക്കും പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും ഔട്പാസ് വിതരണം ചെയ്യും. ഇതിനാവശ്യമായ ഒരുക്കങ്ങള്‍ എംബസി പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിയാദിലെ പ്രവാസി സംഘടനാ പ്രതിനിധികളും കമ്യൂണിറ്റി വെല്‍ഫെയര്‍ വോളന്റിയര്‍മാരും യോഗത്തില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x