മാസങ്ങളായി ഖത്തറിലെ ഇ.ടി.എ. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല
മാസങ്ങളായി ഖത്തറിലെ ഇ.ടി.എ. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇന്ത്യയിലെ മതനേതാക്കളടങ്ങുന്ന സംഘം ഇവര്‍ക്ക് കൊടുകാനുള്ള പണവുമായി ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുണ്ട്. നവംബറില്‍ ‘വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം’ നിലവില്‍ വന്നെങ്കിലും മിക്ക കമ്പനികള്‍ക്കും ശമ്പളം വൈകിപ്പിക്കേണ്ടിയോ കൊടുക്കാന്‍ കഴിയാതെയോ തന്നെ വന്നു.
ചോദ്യം ചെയ്ത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഓഫീസ് സ്റ്റാഫ് യു.അ.ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ മാനേജ്മെന്റ് വിഭാഗത്തിലുണ്ടായ മാറ്റമാണ് ശമ്പളം വൈകുന്നതിനും തരാത്തതിനും മറ്റും കാരണമെന്ന് ഒരു സ്റ്റാഫ് പറഞ്ഞു. സാമ്പത്തിക പ്രശ്നം കൊണ്ടാണ് ശമ്പളം വൈകുന്നതെന്ന് പുതിയ മേധാവി അറിയിച്ചെന്നും സംസാരമുണ്ട്.
പണമില്ലാത്തതിനാല്‍ മിക്ക തൊഴിലാളികളും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് അത്യാവശ്യ ചിലവിനുള്ള സാധനങ്ങള്‍ വാങ്ങുന്നത്. തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യം മാത്രമാണ് ഇ.ടി.എ. ഒരുക്കുന്നത്. ഇതിനിടയില്‍ സ്ഥാപനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ട് ചിലര്‍ കമ്പനി വിടുകയും ചെയ്തു. കമ്പനിയിലെ മുന്‍ പ്രോജക്റ്റ് മാനേജര്‍മാരില്‍ ഒരാളായ ശ്യാം കുമാര്‍ ഫെബ്രുവരിയില്‍ രാജി വച്ചിരുന്നു. എന്നാല്‍ കേസ് കൊടുത്തതിനു ശേഷം മേയിലാണ് ഇയാള്‍ക്ക് ശമ്പള തുക മുഴുവന്‍ ലഭിച്ചത്. കഷ്ടമെന്തെന്നാല്‍ മറ്റൊരു ജോലി ലഭിച്ചിട്ടും സ്ഥാപനം എന്‍.ഓ.സി. നല്കാത്തതിനാല് ഇയാള്‍ക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
ദോഹയില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിട്ടി ബെനവലന്റ് ഫോറവുമായി ഇവര്‍ ബന്ധപ്പെട്ടു. കുറച്ച് ആളുകളേ ഉള്ളായിരുന്നെങ്കില് അവര്‍ക്ക് വേണ്ടുന്ന സഹായം നല്കാന് കഴിഞ്ഞേനെ. എന്നാല്‍ ആളുകളുടെ എണ്ണം കൂടുതലായതിനാല്‍ ഇവര്‍ക്കായുള്ള ഭക്ഷണവും മറ്റും മറ്റുള്ളവരില്‍ നിന്നും ശേഖരിക്കുകയാണ് ഐ.സി.ബി.എഫ്. അതുപോലെ തന്നെ 50-60ല്‍ കൂടുതല്‍ ആളുകള്‍ക്കുള്ള ഭക്ഷണം സൂക്ഷിച്ചു വയ്ക്കാനുള്ള സ്ഥലവും ഇവിടെയില്ല.
വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ കമ്പനി തങ്ങളുടെ തൊഴിലാളികളുടെ അക്കൌണ്ടിലേക്ക് ഒരു പ്രത്യേക ഇടവേളയില്‍ പണം ഇടുകയാണ്. ഇ.ടി.എ. ഇതിനു മുന്‍പും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ടെന്നാണ്അറിയാന് കഴിയുന്നത്.എങ്ങനെയാണ് ജോലിക്കാര്‍ക്ക് കിട്ടാനുള്ള പണം കരസ്ഥമാക്കേണ്ടത് എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.