Currency

പണ ലഭ്യത കുറയും, പണം പിൻവലിക്കലിന് ബാങ്ക് ചാർജും

സ്വന്തം ലേഖകൻWednesday, November 16, 2016 12:39 pm

കറൻസി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ കള്ളപ്പണവും, അഴിമതിയും ഇന്ത്യയിൽ നിന്നും ഒഴിവാക്കുവാൻ ആവില്ല. വരും കാലങ്ങളിലും ബാങ്കിൽ നിന്നും പണമായി പിൻവലിക്കാവുന്ന പണത്തിന്റെ ലഭ്യതയിൽ വലിയ ഉയർച്ച ഉണ്ടാകില്ല, കൂടാതെ കറൻസി നോട്ടായി പണം ബാങ്കിൽ നിന്നും പിൻവലിക്കുകയോ / നിക്ഷേപിക്കുകയോ ചെയ്താൽ ബാങ്കിന് സർവീസ് ചാർജ് നല്കേണ്ട അവസ്ഥയും ഉണ്ടാകും.

പണ വിനിമയത്തിൽ 80 ശതമാനത്തിലധികം ഉപയോഗത്തിലുണ്ടായിരുന്ന പഴയ 500 / 1000 രൂപ നോട്ടുകൾ നിരോധിച്ചതിനു ശേഷം ഒരാഴ്ചയിലധികമായി രാജ്യവും ജനങ്ങളും സങ്കീർണമായ ചില നടപടി ക്രമങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കറൻസി നോട്ടുകൾ കൈമാറിയുള്ള വിനിമയ രീതിയാണ് ഇന്ത്യയിലെ ബഹുപൂരിപക്ഷം ജനങ്ങളും ശീലിച്ചിട്ടുള്ളത്. അതിനാലാണ് പണ ലഭ്യത കുറച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. വൻ ഇടപാടുകൾക്കുപോലും കറൻസി നോട്ടുകൾ കൈമാറിയുള്ള വിനിമയ രീതി സർവത്രികമായതോടെ കള്ളപ്പണവും അഴിമതിയും നിയന്ത്രിക്കുവാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ലെന്നുള്ള അവസ്ഥയിലായിരുന്നു ഇന്ത്യ.  

എന്തിനു പണ ലഭ്യത കുറയ്ക്കുവാൻ സർക്കാർ ശ്രമിക്കുന്നു

കറൻസി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ കള്ളപ്പണവും, അഴിമതിയും ഇന്ത്യയിൽ നിന്നും ഒഴിവാക്കുവാൻ ആവില്ല. പരമാവധി ആവശ്യങ്ങൾക്ക് ഓൺലൈൻ, കാർഡ്, ചെക്ക് വഴിയുള്ള പണം കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ബാങ്കിൽ നിന്നും ലഭ്യമാകുന്ന പണത്തിന്റെ തോത് കുറച്ചിരിക്കുന്നത്. ഇതിനു കറൻസി ക്ഷാമവുമായി വലിയ ബന്ധമൊന്നും ഇല്ല. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുവാൻ പ്രേരിപ്പിച്ചതും, ആധാർ കാർഡ് പിൻവലിക്കാതെ സർക്കാർ ആനുകൂല്യങ്ങൾ ബാങ്കുകളിലൂടെയാക്കിയതും ഇതിന്റെ മുന്നൊരുക്കങ്ങളായിരുന്നു.

വരും കാലങ്ങളിലും ബാങ്കിൽ നിന്നും പണമായി പിൻവലിക്കാവുന്ന പണത്തിന്റെ ലഭ്യതയിൽ വലിയ ഉയർച്ച ഉണ്ടാകില്ല, കൂടാതെ കറൻസി നോട്ടായി പണം ബാങ്കിൽ നിന്നും പിൻവലിക്കുകയോ / നിക്ഷേപിക്കുകയോ ചെയ്താൽ ബാങ്കിന് സർവീസ് ചാർജ് നല്കേണ്ട അവസ്ഥയും ഉണ്ടാകും.

പണം നോട്ടായി ലഭിക്കുന്നതിന് ബുദ്ധിമുട്ടാകുമ്പോൾ ജനങ്ങൾ സാധ്യമായ മറ്റു വഴികൾ- ഓൺലൈൻ ട്രാൻസ്ഫർ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗം, ചെക്ക് വഴിയുള്ള പണം കൈമാറ്റം എന്നിവ ശീലമാക്കുന്നതിനു ശ്രമിക്കും. അതോടൊപ്പം വ്യാപാര / സർവീസ് സ്ഥാപനങ്ങൾ ഓൺലൈൻ, കാർഡ്, ചെക്ക് എന്നിവ വഴി ജനങ്ങളിൽ നിന്നും പണം സ്വീകരിക്കുവാൻ നിർബന്ധിതരാവുകയും ചെയ്യും. അതിനുള്ള വഴിയായിട്ടാണ് 500, 1000 നോട്ടുകൾ നിരോധിച്ചതിനൊപ്പം പണലഭ്യത കുറച്ചതു. പരിധിയില്ലാതെ പണലഭ്യത സാധ്യമായാൽ മറ്റു മാർഗങ്ങൾ ജനങ്ങളും / സ്ഥാപനങ്ങളും പരിഗണിക്കില്ലെന്നതിനാലാണ് സാധാരണ ജനങ്ങൾക്ക്‌ തൽക്കാലത്തേക്കെങ്കിലും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിച്ചേർന്നത്. എല്ലാ ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ നിയന്ത്രണത്തിലും അറിവോടെയും ആകുന്നതോടെ കള്ളപ്പണവും അഴിമതിയും വലിയൊരളവിൽ കുറയ്ക്കുവാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x