
ബി ബി സി ലൈവ് ന്യൂസിൽ അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന സൗത്ത് കൊറിയൻ പ്രൊഫസർ റോബർട്ട് കെല്ലിയുടെ മുറിയിലേക്ക് അപ്രതീക്ഷിതമായി കുട്ടികൾ കയറിവരുന്നതും ഇതേ തുടർന്ന് പ്രൊഫ: കെല്ലിയുടെയും ഭാര്യയുടെയും ഇടപെടലുകളുമാണ് ലോകമെങ്ങും വൈറൽ ആയി പടരുന്നത്. കഴിഞ്ഞ പത്താം തീയതി ബി ബി സി തന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം രണ്ടു കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
സൗത്ത് കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ പ്രൊഫ: കെല്ലിയുടെ മകൾ വാതിൽ തുറന്നു ഡാൻസുകളിച്ചുകൊണ്ടു പിതാവിന്റെ അരികിലേക്ക് വരുകയായിരുന്നു, പിന്നാലെ ഇളയ കുട്ടിയും എത്തി. തുടർന്ന് പ്രൊഫ: കെല്ലിയുടെ ഭാര്യ പരിഭ്രാന്തയായി ഓടിയെത്തുന്നതും കുട്ടികളെ റൂമിൽ നിന്നും കൂട്ടികൊണ്ടുപോകുന്നതുമായ രസകരമായ വീഡിയോ ആണ് പ്രചരിക്കുന്നത്.
രസകരമായ സംഭവങ്ങൾക്കിടെ അല്പസമയം ഇന്റർവ്യൂ തടസപ്പെട്ടെങ്കിലും ഇതിന്റെ വീഡിയോ ക്ലിപ്പ് വളരെ വേഗം വൈറൽ ആവുകയായിരുന്നു. ഇതേതുടർന്ന് പ്രൊഫ. കെല്ലിയുടെയും കുടുംബത്തിന്റെയും പ്രത്യേക അഭിമുഖവും ബി ബി സി സംപ്രേക്ഷണം ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.