സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ.
കണ്ണൂർ: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം, ശവസംസ്കാരത്തിന് പോകുന്നവര്‍, വിമാനത്താവളത്തിലേക്ക് പോകുന്നവര്‍, വിവാഹം, ഹജ്ജ് -ശബരിമല തീര്‍ഥാടകര്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണത്തിൽ രമിത്ത് എന്ന ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. സിപിഎം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് റിപ്പോര്‍ട്ട്. ഹർത്താലിനെ തുടർന്ന് കേരളത്തിലെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. അതേസമയം പിഎസ്സി പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് മാറ്റമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.