ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നാ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധപ്രകടനം
നൂറോളം പ്രതിഷേധക്കാരാണ് കറുത്തവര്‍ക്കായി ഹൂസ്റ്റണില്‍ ഒത്തുകൂടിയത്. തേര്‍ഡ് വാര്‍ഡ് സ്ട്രീറ്റില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നാ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധപ്രകടനം. ഓര്‍മദിവസം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഹൂസ്ട്ടനിലും മറ്റിടങ്ങളിലുമായി കറുത്തവര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ചു.
കറുത്ത വര്‍ഗക്കാരോടുള്ള പോലീസിന്‍റെ മനോഭാവത്തിനെതിരെയായിരുന്നു സമരം. രണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ പുരുഷന്മാരെ പോലീസ് വെടിവച്ച് കൊന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു ഇത്.
തങ്ങളുടെ മക്കളെ പ്രതിഷേധമെന്തെന്നറിയിക്കാനും എങ്ങനെയാണ് അനീതികളെ ചെറുത്തു നില്‍ക്കേണ്ടതെന്ന് മനസിലാക്കിക്കുവാനും നിരവധി അമ്മമാര്‍ കുട്ടികളെ കൊണ്ട് സമരത്തില്‍ പങ്കാളികളായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.