ഓര്‍ബിസ് യു.കെ.യും ഖത്തര്‍ വികസന നിധിയും ചേര്‍ന്നാണ് കാഴ്ച്ചയുടെ വിലയെ പറ്റി ആളുകളെ ബോധാവാന്മാരാക്കാനായി കണ്ണുമൂടിക്കെട്ടിയുള്ള അത്താഴം ഒരുക്കുന്നത്
ഓര്‍ബിസ് യു.കെ.യും ഖത്തര്‍ വികസന നിധിയും ചേര്‍ന്നാണ് കാഴ്ച്ചയുടെ വിലയെ പറ്റി ആളുകളെ ബോധാവാന്മാരാക്കാനായി കണ്ണുമൂടിക്കെട്ടിയുള്ള അത്താഴം ഒരുക്കുന്നത്. ഖത്തര്‍ ക്രിയേട്ടിംഗ് വിഷന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി.
കഴിഞ്ഞ വര്‍ഷം ഉത്ഘാടനം ചെയ്ത ഖത്തര്‍ ക്രിയേട്ടിംഗ് വിഷന് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കുട്ടികള്‍ക്ക് 5.5 മില്ല്യന്‍ നേത്രപരിശോധനകളും ചികിത്സകളും നല്‍കുക എന്നതാണ് ഉദ്ദേശം.
സംരഭം തുടങ്ങിയിട്ട് ഒരു വര്‍ഷമായി. വരുന്ന മൂന്ന്‍ വര്‍ഷങ്ങളില്‍ ഈ കണക്കുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇന്ന് ദോഹ കോളേജിലെ വിദ്യാര്‍ത്ഥികളും കണ്ണുകെട്ടിയ അത്താഴവിരുന്നില്‍ പങ്കാളികളാകും.
സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് കുട്ടിക്കാലത്തുണ്ടാകുന്ന അന്ധത 50% പരിഹരിക്കാവുന്നതാണ്. ഇത്തരം വൈകല്യങ്ങള്‍ കൊണ്ട് പഠനമോ ഒന്നും തുടരാനാകാതെ ഇവര്‍ വലയുകയാണ് പതിവ്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ആരോഗ്യാവാന്മാരായി ഇവരെ മാറ്റുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.