ബെല്ലന്ദൂരില്‍ നിര്‍മാണം തുടര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.
ബെല്ലന്ദൂരില്‍ നിര്‍മാണം തുടര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ എട്ട് വയസുകാരനുള്‍പ്പെടെ മൂന്ന്‍ പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നാല് നില കെട്ടിടമാണ് ബുധനാഴ ഉച്ചയ്ക്ക് 12.50ഓടു കൂടി തകര്‍ന്നത്. സംഭവസമയത്ത് 15 തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. ആറു പേര്‍ എങ്ങനെയോ പുറത്തുവരികയും മറ്റ് 9 പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായത്താലാണ് കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തിയത്. നിലവാരം കുറഞ്ഞ നിര്‍മാണവസ്തുക്കള്‍ ഉപയോഗിച്ചതിനാലാണ് കെട്ടിടം തകര്‍ന്നതെന്ന് അറിയുന്നു. വൈകിട്ട് അഞ്ച് മണിയോളം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തൊഴിലാളികളെ രക്ഷിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.