Currency

ചിത്രശലഭങ്ങളുടെ പാര്‍ക്കില്‍ നാല് പുതിയ അതിഥികളും

Saturday, October 1, 2016 2:35 pm

013ലെ പാര്‍ക്കിന്‍റെ ഉത്ഘാടനത്തിന് ശേഷം വന്ന 22 സ്പീഷിസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ 136 സ്പീഷിസുകള്‍ ഇവിടെ ഉണ്ട്

സെപ്റ്റംബര്‍ തുടങ്ങിയതോട് കൂടി സമ്മിലന്‍ ഷെട്ടിയുടെ ചിത്രശലഭ പാര്‍ക്കില്‍ തിരക്കേറി. പുതിയതായി വന്ന നാല് അതിഥികളെ കാണാനായി ആളുകള്‍ ഇങ്ങോട്ടേക്ക് വരുന്നുണ്ട്. കാന്തവാര കാടിന് സമീപത്തുള്ള ബേലവൈ ഗ്രാമത്തിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

എന്‍.എച്ച്. 13ന് സമീപം മൂടബിദ്രിയ്ക്കും കര്‍ക്കലക്കും ഇടയിലായാണ് ഈ മനോഹരമായ സ്ഥലം. ഇപ്പോള്‍ ഏതാണ്ട് നൂറു കണക്കിന് സ്പീഷിസുകളില്‍ പെട്ട പൂമ്പാറ്റകളെ ഒരുവന് ഇവിടെ നിന്ന് കണ്ടെത്താവുന്നതാണ്. ജൂണില്‍ മുതല്‍ ഇപ്പോള്‍ വരെ നീണ്ടു നില്‍ക്കുന്ന സീസണാണ് പാര്‍ക്ക് സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയമെന്ന് സമ്മിലന്‍ ഷെട്ടി പറഞ്ഞു.

കഴിഞ്ഞ മാസം രണ്ട് പുതിയ സ്പീഷിസുകളാണ് ഇവിടേക്ക് പറന്നെത്തിയത്‌. പശ്ചിമ ഘട്ടത്തില്‍ കണ്ടുവരുന്ന മലബാര്‍ റെയ്വന്‍, നല്ല കാട്ടുപ്രദേശത്ത് മാത്രം കണ്ടു വരുന്ന ചോക്കലേറ്റ് ആല്‍ബട്രോസ് എന്നിവയാണ് അവ. 2013ലെ പാര്‍ക്കിന്‍റെ ഉത്ഘാടനത്തിന് ശേഷം വന്ന 22 സ്പീഷിസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ 136 സ്പീഷിസുകള്‍ ഇവിടെ ഉണ്ട്.

ജൂലൈ, ആഗസ്റ്റ്‌ സമയങ്ങളില്‍ പീകോക്ക് റൊയാല്‍, സില്‍വര്‍സ്ട്രീക് ബ്ലൂ എന്നിങ്ങനെ രണ്ട് വിഭാഗവും കൂടിച്ചേര്‍ന്നു. മൊത്തത്തില്‍ പൂമ്പാറ്റകളാല്‍ സമ്പുഷ്ടമാണ് ഈ പാര്‍ക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x