Currency

ടെക്സസിലുണ്ടായ ട്രക്ക് അപകടത്തിൽ മരിച്ചത് കാനഡ മലയാളികൾ

ലിറ്റോ തമ്പാൻTuesday, April 4, 2017 7:49 am

എറണാകുളം പുത്തന്‍കുരിശ് സ്വദേശി തോമസ് പറമ്പത്ത് (45), ആറന്മുള സ്വദേശി ശ്രീജു രാജപ്പന്‍ (35) എന്നിവരാണ് മരിച്ചത്. ഇവർ കാനഡയിൽ സ്ഥിരതാമസക്കാരായിരുന്നു

ടൊറന്റോ: കാലിഫോർണിയയിൽ നിന്നും ടോറന്റോയിലേക്കു വരുകയായിരുന്ന ട്രക്ക് അപകടത്തിൽപെട്ടു രണ്ടു മലയാളികൾ മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി തോമസ് പറമ്പത്ത് (45), ആറന്മുള സ്വദേശി ശ്രീജു രാജപ്പന്‍ (35) എന്നിവരാണ് മരിച്ചത്. ഇവർ കാനഡയിൽ സ്ഥിരതാമസക്കാരായിരുന്നു.

നിയന്ത്രണം വിട്ട ട്രക്ക് മരത്തിലിടിച്ച് കത്തിയമർന്നാണ് അപകടം. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ ടെക്‌സാസിലെ വീലര്‍ കൗണ്ടിയിലുള്ള ഷാംറോക്ക് സിറ്റിക്കടുത്തു വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് മീഡിയനില്‍ ഇടിച്ചു കയറി റോഡും കടന്ന് മരത്തിലിടിച്ച ശേഷം കത്തുകയായിരുന്നു. ട്രക്കിന്റെ മുന്‍വശത്തെ കാബിനാണ് കത്തിയമര്‍ന്നത്. ഞായറാഴ്ച രാത്രി അപകടം നടന്നുവെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രക്കിന്റെ ഉടമസ്ഥനായ മലയാളിക്ക് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. കാലിഫോര്‍ണിയയില്‍ നിന്ന് പച്ചക്കറികളുമായി ടൊറന്റോയ്ക്കു മടങ്ങുകയായിരുന്നു അപകടത്തിൽപെട്ട ട്രക്ക്.

Houston

ടൊറന്റോയിലെ ന്യൂമാര്‍ക്കറ്റിലാണ് തോമസ് താമസിക്കുന്നത്. നാലു വര്‍ഷമായി ഈ റൂട്ടില്‍ ട്രക്ക് ഓടിക്കുന്ന തോമസിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ടൊറന്റോയ്ക്കടുത്ത് ഒന്റാരിയോ ലണ്ടനിൽ താമസിക്കുന്ന ശ്രീജുവിന്‌ നേരത്തെ മസ്‌കറ്റില്‍ ഐടി മേഖലയിലായിരുന്നു ജോലി.

തോമസിന്റെ മൃതദേഹം കാനഡയിലേക്കു കൊണ്ടുപോകും. ശ്രീജുവിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. മൃതദേഹങ്ങള്‍ ഇപ്പോൾ ഹൂസ്റ്റണിലെ ഫ്യൂണറല്‍ ഹോമിലാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Resident Editor, TORONTO
Litto C ThampanResident Editor, TORONTO

കനേഡിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം litto@garshom.com

Top
x