കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു. മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനും യാത്രാ തീയതി മാറ്റി ബുക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ മാറുന്ന പക്ഷം പുതിയ തീരുമാനം അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
168 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി. മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായ സാഹചര്യത്തിലാണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവരെ വ്യക്തിപരമായി അറിയിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂട്ടാന്‍ തീരുമാനമായിട്ടുണ്ട്.
കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഗോഎയര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവക്കുന്നത്. അതേസമയം കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി മാര്‍ച്ച് 31വരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തി.
പുതുതായി മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി കേന്ദ്ര സര്‍ക്കാര്‍ വിലക്കി. അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരെയാണ് വിലക്കിയത്. ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തണമെന്നും സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ഈ മാസം 31 വരെയാണു യാത്രാനിയന്ത്രണം.
മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിനു ചൊവ്വാഴ്ച മുതല്‍ പാസ്പോര്ട്ടുകള് സമര്‍പ്പിക്കേണ്ടതില്ല. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ നിയന്ത്രണം തുടരും. ഇത് സംബന്ധിച്ച അറിയിപ്പ് കോണ്‍സുലേറ്റില്‍ നിന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അയച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടണം. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണം. മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാന്‍. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.
യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും ഈ രാജ്യങ്ങളിലെ അയർപോർട്ടുകളിലിറങ്ങി ഇന്ത്യയിലെത്തുന്നവർക്കും 14 ദിവസത്തെ നിർബന്ധിത ക്വാറന്റയിൻ
വൈഫൈ മുഖേന ആയിരിക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഫ്ളൈറ്റ് മോഡില്‍ അല്ലെങ്കില്‍ എയ്റോപ്ലെയ്ന്‍ മോഡില്‍ ഇട്ടിരിക്കുന്ന ഉപകരണങ്ങളില്‍ ഇനി വൈഫൈ ലഭ്യമാകും. ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട് വാച്ച്, ഇ- റീഡര്‍ തുടങ്ങിയവ ഇനി ഇന്റര്‍നെറ്റ് സേവനത്തോട് കൂടി വിമാനത്തില്‍ ഉപയോഗിക്കാം. വിമാനത്തിലെ പൈലറ്റിനായിരിക്കും ഇന്റര്‍നെറ്റ് യാത്രക്കാര്‍ക്ക് അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകുക.
നിലവില്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചുമതല ജമ്മു കശ്മീര്‍ പൊലീസിനും സിആര്‍പിഎഫിനുമാണ്. സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കുന്നതോടെ സിആര്‍പിഎഫിന് എയര്‍പോര്‍ട്ടിന് പുറത്ത് മാത്രമായിരിക്കും സുരക്ഷാചുമതല. വിമാനം തട്ടിക്കൊണ്ടുപോകല്‍, ഭീകരാക്രമണം തുടങ്ങിയവ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ എണ്ണൂറോളം സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക.