ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദര്‍ശക വിസയില്‍ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. സന്ദര്‍ശക വിസയിലുള്ളവരെ നിലവില്‍ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് മിഷന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്താന്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകളുണ്ട്. ദുബായ്, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 37 വിമാനങ്ങള്‍. ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിലെ സര്‍വ്വീസുകളുടെ പട്ടികയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
ജൂലൈ 16 വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ- കണ്ണൂര്‍ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്ക് മാറ്റി. അന്ന് പുലര്‍ച്ചെ നാലിനാണ് സര്‍വ്വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 17 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ജിദ്ദ- തിരുവനന്തപുരം വിമാനം ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.30 തിനാവും പുറപ്പെടുക.
വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ ജീവനക്കാര്‍ സുരക്ഷാ കിറ്റ് നല്‍കും. മാസ്ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക.
കേരളത്തില്‍ നിന്നുളള ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കര്‍ശന നിബന്ധനകളോടെയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ജൂലൈ 12 മുതല്‍ ജൂലൈ 26 വരെയാണ് വിമാന സര്‍വീസ്. നിലവില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ച എല്ലാ മേഖലകളില്‍ നിന്നും വിമാനങ്ങളുണ്ടാകും.
ഇന്ത്യയിലെ യുഎഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ 22 ലാബുകള്‍ക്കാണ് പിസിആര്‍ ടെസ്റ്റിന് ഐസിഎംആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 സര്‍ക്കാര്‍ ലാബുകളിലും ഏഴ് സ്വകാര്യ ലാബുകളിലുമാണ് ഐസിഎംആര്‍ അംഗീകരിച്ച പിസിആര്‍ പരിശോധന നടത്തുന്നത്.
യു.എ.ഇയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്. വെള്ളിയാഴ്ച വരെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള എയര്‍ലെന്‍സുകളുടെ അപേക്ഷയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളിയത്. വെള്ളിയാഴ്ചക്ക് ശേഷം സര്‍വീസ് നടത്താനുള്ള അപേക്ഷകളില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
ചാര്‍ട്ടര്‍ ചെയ്യുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇന്ന് ഹൈദരാബാദിലേക്ക് പോകേണ്ട എമിറേറ്റസിന്റെ ചാര്‍ട്ടേഡ് വിമാനം റദ്ദായി. അബൂദബിയില്‍ നിന്ന് ഇന്ന് കോഴിക്കോടിന് പുറപ്പെടേണ്ട ഇത്തിഹാദ് ചാര്‍ട്ടര്‍ വിമാനവും മുടങ്ങി.
പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ച ധനസഹായ വിതരണം ആരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു. 5000 രൂപയാണ് അര്‍ഹരായവര്‍ക്ക് നല്‍കുന്നത്. ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ് പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ പ്രവാസികള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക.