നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കുമെന്നും 5,000 ദിനാര്‍ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പാതയോരങ്ങളിലോ, തെരുവുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ അഞ്ചു പേരിലധികം ഒരുമിച്ചു കൂടരുതെന്ന നിയമം കര്‍ശനമായാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. നിയമ ലംഘകരെ കണ്ടെത്താന്‍ പൊലീസ് പെട്രോളിംഗ് രാജ്യമെങ്ങും വ്യാപിപ്പിച്ചു കഴിഞ്ഞു.
ബഹ്റൈനില്‍ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറന്‍സികളും അണുവിമുക്തമാക്കാന്‍ തീരുമാനം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ധനവിനിമയ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് നടപടി.
ബഹ്റൈനില്‍ കോവിഡ് മരണം രണ്ടായി. 51 വയസ്സുള്ള സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍. ഇതോടെ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. 5 പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചതായി പൊലീസ് മേധാവി അറിയിച്ചു. ഈ മാസം 26 മുതല്‍ ഏപ്രില്‍ 9 വരെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
ബഹ്റൈനില്‍ ഇനി മൊബൈല്‍ അപ്ലിക്കേഷന്‍ വഴി കോവിഡ് -19 രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തും. കോവിഡ് രോഗബാധക്കെതിരെയുള്ള കര്‍മപദ്ധതിയുടെ ഭാഗമായാണ് Be Aware എന്ന പേരില്‍ ആപ്പ് പുറത്തിറക്കുന്നത്. രോഗ സംബന്ധിയായ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കുന്ന രീതിയിലാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നത്. apps.bahrain.bh എന്ന പോര്‍ട്ടലില്‍ ഉടന്‍ തന്നെ ആപ്പ് ലഭ്യമാകും.
ബഹ്റൈനില്‍ സര്‍ക്കാരുദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ജോലി വീട്ടിലിരുന്ന് ചെയ്യാം. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയാണ് പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ഇനി വീടുകളില്‍ തന്നെ ജോലി ചെയ്യാം. മാതൃദിനത്തോടനുബന്ധിച്ചാണ് വനിതകള്‍ക്കായി രാജാവിന്റെ പ്രഖ്യാപനം.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാത്രം നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം ചെറുക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കുവൈത്തില്‍ വൈകിട്ട് അഞ്ച് മുതല്‍ വെളുപ്പിന് നാല് വരെ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. പൊതുഗതാഗതം നിലച്ച സൗദിയില്‍ പുറത്തിറങ്ങരുതെന്നും താമസ സ്ഥലത്തു തന്നെ തുടരണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
ബഹ്റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷന്മാരാണ്.
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും രോഗവ്യാപനം തുടരുകയാണ്. മൂന്ന് രാജ്യങ്ങളിലായി ഇന്നലെ മാത്രം 91 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 29നാണ് യു.എ.ഇയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ രാജ്യത്ത് 140 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 31 പേര് രോഗവിമുക്തി നേടി.
ആരോഗ്യ മന്ത്രാലയമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല. വീട്ടിലിരിക്കണമെന്ന് മാത്രമേ തന്നോട് പറഞ്ഞിരുന്നുള്ളൂവെന്നും അത് നിര്ബന്ധമായിരുന്നെന്ന് അറിയിച്ചിരുന്നില്ലെന്നും കോടതിയില്‍ വാദിച്ചെങ്കിലും അത് കോടതി തള്ളി. തുടര്‍ന്ന് പിഴ ചുമത്തുകയായിരുന്നു.
കോവിഡ് രോഗ ബാധയുടെ സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന് ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളം ബില്ലുകള്‍ അടക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ മൂന്ന് മാസ കാലയളവില്‍ മുനിസിപ്പല്‍, ടൂറിസം ഫീസുകള്‍ ഈടാക്കില്ല. കോവിഡ് -19 രോഗത്തെത്തുടര്‍ന്നുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് 430 കോടി ദിനാറിന്റെ സാമ്പത്തിക പാക്കേജ് ധനമന്ത്രി ശൈഖ് സല്മാന് ബിന്‍ ഖാലിദ് അല്‍ ഖലീഫയാണ് പ്രഖ്യാപിച്ചത്.