Currency

Sharjah

ഗിന്നസ് നേട്ടത്തിനു പിന്നാലെ ഷാര്‍ജ പുസ്തകമേളയ്ക്ക് സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡ്

‘തുറന്ന പുസ്തകങ്ങളും തുറന്ന മനസുകളും’ എന്നായിരുന്നു ഇപ്രാവശ്യത്തെ പ്രമേയം. സാഹിത്യ നൊബേല്‍ ജേതാവും തുര്‍ക്കി എഴുത്തുകാരനുമായ ഒര്‍ഹാന്‍ പാമുക് മുഖ്യ ആകര്‍ഷണമായിരുന്ന മേളയില്‍ ആകെ ഇന്ത്യയടക്കം 81 രാജ്യങ്ങളില്‍ നിന്ന് 2,000 പ്രസാധകര്‍ പങ്കെടുത്തു. ഈ മാസം ഏഴിനായിരുന്നു ഏറ്റവുമധികം എഴുത്തുകാര്‍ ഒരേ സ്ഥലത്ത് തങ്ങളുടെ പുസ്തകങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തിയ ഗിന്നസ് ഉദ്യമം. 1502 എഴുത്തുകാര്‍ പങ്കെടുത്ത ഗിന്നസ് ശ്രമം നേരത്തെ തുര്‍ക്കിയുടെ പേരിലുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്.

Top
x