ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ (47) ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലാണ് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തോടൊപ്പം ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ്യുടെ രാജി ബ്രിട്ടണില്‍ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ലോറന്‍സ് ബ്രാന്‍ഡ് എന്ന യുവാവിനാണ് റീഡിംഗ് ക്രൗസ് കോടതി ശിക്ഷ വിധിച്ചത്. 2018ലെ ക്രിസ്മസ് ദിനത്തില്‍ ഭാര്യ എയ്ഞ്ചല മിത്തലിനെ(42) ലോറന്‍സ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ വംശജനായ 15 കാരന് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അക്കൗണ്ടന്‍സി സ്ഥാപനം വിജയകരമായി കെട്ടിപ്പടുത്ത രണ്‍വീര്‍ സിങ് സന്ധുവാണ് താരമായത്. 12ാം വയസ്സിലാണ് രണ്‍വീര്‍ സ്വന്തം ബിസിനസ് സ്ഥാപനം തുടങ്ങിയത്.
ഇന്റര്‍നെറ്റ് ചൂഷണങ്ങളും ദുരുപയോഗങ്ങളും ഇല്ലാതാക്കുന്നതിനായി യുകെയില്‍ പുതിയ നിയമം വരുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അഥവാ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഗാഡ്ജറ്റുകളെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്.
യുകെയെ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരുന്ന അസാധാരണവും അതിശക്തവുമായ വിന്ററിന് അല്പം ശമനം കണ്ട് തുടങ്ങിയെന്ന് പുതിയ റിപ്പോര്‍ട്ട്. എന്നാലും രാജ്യമാകമാനമുള്ള മഞ്ഞും തണുപ്പും തീര്‍ത്തും വിട്ട് മാറാന്‍ ദിവസങ്ങള്‍ ഇനിയുമെടുക്കുമെനാണ് സാധ്യത.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഞ്ഞ് വീഴ്ച യാത്രയ്ക്ക് തടസം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍, തെക്കന്‍ സ്കോട്ട്ലാന്‍ഡിലും, വടക്കും പടിഞ്ഞാറ് ഇംഗ്ലണ്ടിലും, വടക്കന്‍ അയര്‍ലണ്ടിലും യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യു.കെയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മദ്ധ്യാഹ്നത്തില്‍ 10 സെന്റ് (4in) വരെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രതീക്ഷിക്കുന്നത്.
വിദേശികളെ സ്വീകരിക്കുന്നതില്‍ ഉദാര നിലപാട് തുടരുന്ന കാനഡ, ബ്രിട്ടന് രാജ്യങ്ങളോടാണിപ്പോള് തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ പ്രിയമെന്ന് റിപ്പോര്‍ട്ട്. വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായുള്ള വെബ്സൈറ്റായ ‘ഇന്‍ഡീഡ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യക്കാരുള്‍പ്പെടെ അമേരിക്കയിലേക്ക് തൊഴില്‍തേടി പോകുന്നത് കുറയുന്നതായാണ് കണ്ടെത്തല്‍.
ഡിസംബറില്‍ യുകെയിലെ വീട് വിലകളില്‍ 0.7 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ വില തകര്‍ച്ചയാണ് കഴിഞ്ഞ വര്ഷമുണ്ടായതെന്നും പുതിയ നാഷന്‍വൈഡ് ഹൗസ് പ്രൈസ് ഇന്‍ഡെക്സ് വ്യക്തമാക്കുന്നു.
വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുക, അമിതവേഗത, ടെയില്‍ഗേറ്റിംഗ്, തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടാനായി പോലീസ് പുതിയ ക്യാമറയുമായി രംഗത്തെത്തുന്നു.