ആദ്യ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ ദേവി ഉണ്മതല്ലെഗാഡു ലണ്ടനില്‍ മരിച്ചു. കഴിഞ്ഞ ദിവസം ആദ്യ ഭര്‍ത്താവായ രാമണോഡ്ഗെ ഉണ്മതല്ലെഗാഡുവാണ് ദേവിയെ അമ്പും വില്ലും കൊണ്ട് ആക്രമിച്ചത്.
ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ യുകെയില്‍ റീട്ടെയിലര്‍മാര്‍ 2700 ഓളം ഷോപ്പുകള്‍ അടച്ച് പൂട്ടിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ചുരുങ്ങിയത് 14 ഷോപ്പുകളെങ്കിലും അടച്ച് പൂട്ടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
വിശപ്പകറ്റാന്‍ ആവശ്യമായ ഭക്ഷണം വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഫുഡ് ബാങ്ക്. മാര്‍ച്ച് മാസം വരെ 1,332,952 ഭക്ഷണവിതരണം നടന്നുവെന്നാണ് കണക്ക്. ഇത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനയാണ് കാണിക്കുന്നത്.
2021ല്‍ ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ടാക്സികള്‍ ഓടിക്കുമെന്ന് സ്വകാര്യ ടാക്സി കമ്പനിയായ അഡിസണ്‍ ലീ അവകാശപ്പെട്ടു. ഇതിനായി കാറുകളില്‍ ഘടിപ്പിക്കേണ്ട സോഫ്റ്റ്വെയറുകള് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
യുകെയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ നിരോധനം നിശ്ചയിച്ചതിലും വേഗത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്തെത്തി. 2040 ആകുമ്പോഴേക്കും പുതിയ ഡീസല്‍, പെട്രോള്‍ കാറുകളുടെ വില്പന പൂര്‍ണമായും നിരോധിക്കാനാണ് ഗവണ്മെന്റ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്.
യുകെയിലെ പ്രൈവറ്റ് സ്കൂളുകളില്‍ നല്കുന്ന ഫീസിന് മേല്‍ 20 ശതമാനം വാറ്റ് നികുതി ചുമത്താന്‍ പദ്ധതിയിട്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് രംഗത്തെത്തി. ഈ 29ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാചകം, ശുചീകരണം, കുട്ടികളെ നോക്കല്‍, തുടങ്ങിയ ശമ്പളമില്ലാത്ത ജോലികള്‍ ചെയ്യുന്ന യുകെക്കാരുടെ എണ്ണം പെരുകി വരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം ഒരു ട്രില്യണ്‍ പൗണ്ടിന്റെ മൂല്യം വരുന്ന ജോലികളാണ് രാജ്യത്തുള്ളവര്‍ ശമ്പളമില്ലാതെ ചെയ്ത് വരുന്നത്.
യുകെയില്‍ നാശം വിതയ്ക്കാന്‍ ലെസ്ലി കൊടുങ്കാറ്റ് എത്തുന്നതായി ഏറ്റവും പുതിയ വെതര്മാപ്പുകള് മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം യുകെയ്ക്ക് പുറമെ യൂറോപ്പിലും കൊടുങ്കാറ്റ് നാശം വിതക്കും. ഒരു കളര്‍ കോഡഡ് ടെംപറേച്ചര്‍ മാപ്പില്‍ ലെസ്ലിയുടെ നാശത്തിന്റെ സഞ്ചാര പഥം ചിത്രീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുകെയിലെ പെണ്‍കുട്ടികളിലെയും യുവതികളിലെയും സന്തുഷ്ടിയുടെ നിരക്ക് കുറഞ്ഞതായി പഠനം. ഗേള്‍ഗൈഡിംഗ് ഓര്‍ഗനൈസേഷനു വേണ്ടി ഏഴ് മുതല്‍ 21 വയസു വരെയുള്ളവരില്‍ നടത്തിയ ആറ്റിറ്റിയൂഡ് സര്‍വേയില്‍ 25 ശതമാനം പേര് മാത്രമാണ് തങ്ങള്‍ സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്.
ഓസ്ട്രിയയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി യുവാക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബ്രിട്ടനിലെ ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയതായിരുന്നു ഇവര്‍.