ഇന്ത്യന്‍ വംശജനായ വ്യവസായി തുഷാര്‍ അത്രെയെ (50) തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കാലിഫോര്‍ണിയ സാന്ത ക്രൂസിലെ വസതിയില്‍ നിന്ന് ഒക്ടോബര്‍ ഒന്നിനാണ് തുഷാറിനെ കടത്തികൊണ്ടുപോയത്. പൊലീസ് നടത്തിയ തെരച്ചിലില്‍ അത്രെയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആഗസ്റ്റ് 28 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഉത്തരവിറങ്ങിയത്. മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായിരുന്ന ഷിറിന് മാത്യു സതേണ്‍ ഡിസ്ട്ര്ര്രിക് ഓഫ് കാലിഫോര്‍ണിയ യു.എസ്. അറ്റോര്‍ണി ഓഫീസില്‍ ക്രിമിനല്‍ ഹെല്‍ത്ത് കെയര്‍ ഫ്രോട് കോര്ഡ്ിനേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യു.എസില്‍ വിമാനം തകര്‍ന്നു വീണ് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാരും മകളും മരിച്ചു. വ്യാഴാഴ്ച രാവിലെ ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു അപകടം. ഡോ. ജസ്വീര് കുറാന(60), ഭാര്യ ഡോ. ദിവ്യ കുറാന(54), മകള്‍ കിരണ്‍ കുറാന(19) എന്നിവരാണ് മരിച്ചത്.
ഇന്ത്യന്‍ വംശജന് മഹേന്ദ്ര ബി പഞ്ചറൊളിയ (60) മകന്റെ വെടിയേറ്റു മരിച്ചു. വീട്ടില്‍ വെച്ചായിരുന്നു സംഭവം. പ്രതി സോഹന്‍ പഞ്ചറൊളിയ ആദ്യം അലക്ഷ്യമായി വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സ്വീകരണ മുറിയില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന പിതാവിന്റെയും മാതാവിന്റെയും അടുത്തെത്തുകയും പിതാവിനു നേരെ വെടി ഉതിര്‍ക്കുകയുമായിരുന്നു. മാതാവ് പുറത്തേക്കോടി രക്ഷപെട്ടു.
ഷാര്‍ജയില്‍ 52 വര്‍ഷമായി ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകന് നീല്‍ പുരുഷ് കുമാര്‍ (29) ആണു ബ്രന്‍ഡിഡ്ജില്‍ കൊല്ലപ്പെട്ടത്. ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.
അമേരിക്കയില്‍ കുറഞ്ഞ വേതനം മണിക്കൂറില്‍ 15 ഡോളറാക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ പ്രതിനിധി സഭ പാസാക്കി. പത്തു വര്‍ഷത്തിനു ശേഷമാണു ഫെഡറല്‍ മിനിമം വേജ് വര്‍ധിപ്പിക്കുന്ന ബില്‍ പ്രതിനിധി സഭ പാസാക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി കൊണ്ടു വന്ന ബില്ലിന് അനുകൂലമായി 231 പേര് വോട്ടു ചെയ്തപ്പോള്‍ 199 പേര് എതിര്‍ത്തു.
ഇന്ത്യക്കാര്‍ക്ക് ഇത് ഏഴ് ശതമാനമായിരുന്നു. ഒപ്പം, കുടുംബമായി അമേരിക്കയിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം 7 ശതമാനം എന്നത് 15 ശതമാനമാക്കി ഉയര്‍ത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്. അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമാണ് ഈ ബില്ല്. വിദഗ്ധ തൊഴിലാളികള്‍ക്ക് നിലവില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ഏറെക്കാലം കാത്തിരിക്കണം.
ജന്മദിനാഘോഷത്തിനിടയില്‍ കൂട്ടുകാര്‍ക്കൊപ്പം യുഎസിലെ ടര്‍ണര്‍ഫോള്‍സ് വെള്ളച്ചാട്ടത്തിനരികില്‍ നീന്താനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. ഡാലസില്‍ താമസിക്കുന്ന ജോസ്- ലൈലാമ്മ ദമ്പതികളുടെ മകളായ ജെസ്ലിന് ജോസ് ആണ് മരിച്ചത്. ടര്‍ണര്‍ഫോള്‍സില്‍ നീന്താനിറങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് എച്ച് 1 ബി വിസ നല്‍കുന്നതിന് പരിധി നിശ്ചയിക്കാനാണ് ട്രമ്പിന്റെ പുതിയ നീക്കം. നിലവില്‍ നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് അനുവദിക്കുന്ന എച്ച് 1 ബി വിസ ഓരോ വര്‍ഷവും ഓരോ രാജ്യത്തിനും അനുവദിക്കുന്നതിന് പരിധിയില്ല. എന്നാല്‍ ഇനി മുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് ട്രമ്പ് ഭരണകൂടം തയ്യാറെടുക്കുന്നത്. അമേരിക്ക ഇക്കാര്യം ഇന്ത്യയെ അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ നാല് പേര് വീടിനുള്ളില്‍ വെച്ച് വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെ വെസ്റ്റ് ഡെസ്ഡമോയിസിലായിരുന്നു സംഭവമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രശേഖര്‍ സുങ്കര (44), ലാവണ്യ (41) എന്നിവരും ഇവരുടെ പതിനഞ്ചും പത്തും വയസുള്ള രണ്ട് ആണ് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.