Currency

പ്രവാസി സമ്മേളനത്തിന് ഗില്‍ഗിത്തില്‍ നിന്നുള്ളവരെ ക്ഷണിച്ചേക്കും

സ്വന്തം ലേഖകൻSunday, August 28, 2016 10:35 am

ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തിലേക്ക് പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത്-ബല്‍തിസ്താനില്‍ നിന്നുള്ളവരെ ക്ഷണിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍െറ പരിഗണനയില്‍. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടാൻ ഇതുവഴി ഇന്ത്യ ലക്ഷ്യമിടുന്നു.

ന്യൂഡല്‍ഹി: ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തിലേക്ക് പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത്-ബല്‍തിസ്താനില്‍ നിന്നുള്ളവരെ ക്ഷണിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍െറ പരിഗണനയില്‍. തങ്ങളുടെ പ്രവാസി സമൂഹത്തിന്‍െറ ഭാഗമായി ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രദേശത്തുള്ളവരെ ഇന്ത്യ പരിഗണിക്കുന്നുവെന്ന വ്യക്തമാക്കുന്നതിന്റെ ഭാഗമായാണു ക്ഷണം.

മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ഇതുവഴി ലക്ഷ്യമിടുന്നു. ഇന്ത്യന്‍ ഭരണകൂടം കാലങ്ങളായി അവഗണിക്കുന്ന കൂട്ടരാണ് തങ്ങളെന്ന് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രവാസികള്‍ക്ക് പരാതിയുണ്ടെന്ന് പുതിയ നീക്കത്തെ ന്യായീകരിക്കുന്നവര്‍ പറയുന്നു. എന്നാല്‍, ഇന്ത്യ-പാക് ബന്ധങ്ങള്‍ കൂടുതല്‍ മോശമാക്കാനാണ് നടപടി വഴിവെക്കുകയെന്ന് ഒരു വിഭാഗം നയതന്ത്രജ്ഞര്‍ മുന്നറിയിപ്പ് നൽകുന്നു.

പാക്കിസ്ഥാന്റെ വടക്കന്‍ അറ്റത്തുള്ള പ്രദേശമാണ് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍. ഇന്ത്യയോടും ചൈനയോടും അഫ്ഗാനിസ്ഥാനോടും അതിരുപങ്കിടുന്ന പ്രദേശം. പാക് അധീന കശ്മീരിന്റെ ഭാഗമായി ഭാരതം ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനെയും കണക്കാക്കുന്നു. പത്തു ജില്ലകളിലായി 11 ലക്ഷത്തോളം ജനങ്ങളാണ് ജി-ബിയില്‍ ഉള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x