
ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 22 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. ഏകദേശം നാലുകോടി രൂപ വരുമിത്.
തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി ആന്റണി കോക്കാടനാണ് കോടതി ചെലവുള്‍പ്പെടെയുള്ള തുകയനുവദിച്ചത്. ദുബായിലെ ഒരു സ്വകാര്യകമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലിചെയ്തുവന്ന ആന്റണിക്ക് 2015-ല്‍ ഉമ്മുല്‍ഖുവൈനില്‍വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ സംഭവത്തിലാണ് നഷ്ടപരിഹാരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.