Currency

പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

സ്വന്തം ലേഖകന്‍Sunday, November 11, 2018 12:18 pm

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രവാസി വോട്ടര്‍മാര്‍ കാല്‍ ലക്ഷത്തില്‍ താഴെ മാത്രമാണുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള സാധ്യത നിലനില്‍ക്കെയാണ് പ്രവാസി വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത്. ഈ മാസം പതിനഞ്ച് ആണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാനതീയ്യതി.

പുതുക്കിയ കരട് പട്ടിക അനുസരിച്ച് 2,50,65,496 ആണ് കേരളത്തിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 23,410 പേര്‍ മാത്രമാണ് പ്രവാസിവിഭാഗത്തിലുള്ളത് .

നവംബര്‍ 15നുള്ളില്‍ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിനാണു അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ് കുറച്ചു പേരെയെങ്കിലും കരട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x