രണ്ടാമത് ദേശീയ ഓട്ടിസം ഫോറത്തില്‍ വച്ച് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഭിന്നശേഷിയുള്ളവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി പുതിയ നിയമം വരുന്നു. രണ്ടാമത് ദേശീയ ഓട്ടിസം ഫോറത്തില്‍ വച്ച് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഓട്ടിസം ബാധിച്ച കുട്ടികളുടെ ചലനങ്ങള്‍ നിരീക്ഷിച്ച് രക്ഷകര്‍ത്താക്കളെ അറിയിക്കാനും അതിലൂടെ അപകടങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനുമുള്ള ഒരു ഉപകരണം ഉടന്‍ തന്നെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് പോലെ തന്നെ സാംസ്കാരിക സ്പോര്‍ട്സ് വകുപ്പുമായി ചേര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേക സംവിധാനങ്ങളുള്ള സ്റ്റേഡിയവും മറ്റും നിര്‍മിക്കും.
ത്രിദിന ഫോറത്തില്‍ ഗവേഷകരും പണ്ഡിതരുമുള്‍പ്പെടെ പലരും പങ്കെടുത്തു. ഓട്ടിസം എങ്ങനെയുണ്ടാകുന്നു, ചികിത്സാരീതികള്‍, ഓട്ടിസത്തെ ചെറുക്കാനുള്ള കുറുക്കുവഴികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.