തുടരെയുള്ള ഈ നീട്ടിവയ്ക്കല്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും സമര്‍ദ്ദം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഒരു കാര്യം ചെയ്യണമെന്ന് നമുക്ക് അറിയാമായിരിക്കും, എന്നാല്‍ അത് ചെയ്യാതിരിക്കുന്നതിനെ തുടര്‍ന്ന് ചെയ്യേണ്ട കാര്യം നമ്മുടെ മനസില്‍ കിടക്കുകയും അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും.
നമ്മളില്‍ പലരിലും കാണുന്ന ഒരു സ്വഭാവമാണ് ശരിയായ സമയത്ത് കാര്യങ്ങള്‍ ചെയ്യേണ്ടതിന് പകരം അത് പിന്നീട് ചെയ്യാം എന്ന് കരുതി നീട്ടിവെക്കുകയെന്നത്. പിന്നെ ചെയ്യാമെന്ന ചിന്തമേയാടു കൂടിയ ഒരു ഉഴപ്പന്‍ മട്ടിലാണ് നമ്മള്‍ ഇക്കാര്യങ്ങള്‍ മാറ്റിവെക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കാറുണ്ടോ? ഇല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ കാര്യങ്ങള്‍ നീട്ടിവയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദവും വിഷമവുമൊക്കെ ഉണ്ടാക്കുകയായിരിക്കും ചെയ്യുന്നത്.
തുടരെയുള്ള ഈ നീട്ടിവയ്ക്കല്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും സമര്‍ദ്ദം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഒരു കാര്യം ചെയ്യണമെന്ന് നമുക്ക് അറിയാമായിരിക്കും, എന്നാല്‍ അത് ചെയ്യാതിരിക്കുന്നതിനെ തുടര്‍ന്ന് ചെയ്യേണ്ട കാര്യം നമ്മുടെ മനസില്‍ കിടക്കുകയും അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും.
ഭാവി നേട്ടത്തെ കുറിച്ച് ചിന്തിക്കുക: ഒരു കാര്യം ചെയ്യുന്നതു കൊണ്ട് പെട്ടെന്ന് ലഭിക്കുന്ന ഫലത്തേക്കാള്‍ പിന്നീടുണ്ടാകാവുന്ന മികച്ച നേട്ടത്തെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ഇത് പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ നമ്മെ സഹായിക്കും.
മുന്‍ഗണനാക്രമം നല്‍കുക: ചെയ്യാന്‍ ഏറ്റവും കൂടുതല്‍ മടിക്കുന്ന ജോലി ആദ്യം ചെയ്യുക എന്നതാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഊര്‍ജ്ജസ്വലനായിരിക്കുമ്പോള്‍ തന്നെ ഇതു ചെയ്യുന്നത് ഇത്തരം കാര്യങ്ങള്‍ നീട്ടിവയ്ക്കാനുള്ള പ്രവണത ഇല്ലാതാക്കാന്‍ ഗുണം ചെയ്യും.
ഘട്ടംഘട്ടമായി ചെയ്യുക: ജോലികള്‍ നീട്ടിവച്ചാല്‍ പിന്നീട് അത് കുമിഞ്ഞ് കൂടി വലിയ ജോലിയായി മാറും. ഇങ്ങനെ സംഭവിച്ചുവെങ്കില്‍ ആ ജോലി ഘട്ടം ഘട്ടമായി എത്രയും വേഗം ചെയ്തു തീര്‍ക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.