Currency

സെപ്തംബർ 27 ന് സർക്കാർ ഡോക്റ്റർമാർ പണിമുടക്കും

സ്വന്തം ലേഖകൻMonday, September 5, 2016 2:48 pm

സെപ്റ്റംബര്‍ 27ന് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍െറ (കെ.ജി.എം.ഒ.എ) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തും. ശമ്പളപരിഷ്കരണ ഉത്തരവിലെ അവഗണനകള്‍ മുൻ നിർത്തിയാണു സൂചന പണിമുടക്ക്.

തിരുവനന്തപുരം: സെപ്റ്റംബര്‍ 27ന് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍െറ (കെ.ജി.എം.ഒ.എ) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തും. ശമ്പളപരിഷ്കരണ ഉത്തരവിലെ അവഗണനകള്‍ മുൻ നിർത്തിയാണു സൂചന പണിമുടക്ക്. 

സെക്രട്ടറിയേറ്റ് ധര്‍ണയോടെ നാളെ നിസഹകരണ സമരം ആരംഭിക്കുമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു. സ്വകാര്യ പ്രാക്ടീസും നാളെ ബഹിഷ്കരിക്കും. പ്രശ്നത്തിനു പരിഹാരമാകാത്ത പക്ഷം തിരുവോണദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ശമ്പള പരിഷ്കരണ ഉത്തരവില്‍ അടിസ്ഥാനശമ്പളം വെട്ടിക്കുറച്ചു, സ്പെഷല്‍ പേ പൂര്‍ണമായി നല്‍കിയില്ല. അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാരെ അവഗണിച്ചു തുടങ്ങിയ കാരണങ്ങൾ മുൻ നിർത്തിയാണു സമരം. നിസഹകരണ സമരത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടി, മീറ്റിങ്ങുകള്‍, പരിശീലന പരിപാടികള്‍, സ്ഥാപനത്തിന് പുറത്തുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ബഹിഷ്കരിക്കുന്നതിനും പേ വാര്‍ഡ് അഡ്മിഷന്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x