Currency

കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നായ കണ്ടെത്തി..!

Sunday, September 4, 2016 5:40 pm

ഓടയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ നായ കണ്ടെത്തി

ഓടയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ നായ കണ്ടെത്തി. ജിംഗ്ജംഗ് സെലടനിലെ ഒരു ഓടയിലാണ് കുട്ടി കിടന്നത്. ഇത് എപ്പൊഴോ ശ്രദ്ധിച്ച നായ ഉടമസ്ഥനെ വിളിച്ച് കാണിച്ചു കൊടുക്കുകയായിരുന്നു. ഇന്നലെ 11 മണിക്കാണ് 16 വയസുള്ള വിദ്യാര്‍ത്ഥി ഓടയില്‍ നിന്നും ആണ്‍കുഞ്ഞിനെ കണ്ടത്.

പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയിട്ടില്ലാത്ത നിലയിലായിരുന്നു കിടപ്പ്. വീടിനു പുറത്തേക്ക് നായയുമായി നടക്കാനിറങ്ങിയ കുട്ടി പതിവില്ലാതെ നായ ഉച്ചത്തില്‍ കുരക്കുന്നത് കണ്ട് അമ്പരന്നു. “ഒരു പെട്ടിയില്‍ അടച്ചിട്ടിരുന്ന കുഞ്ഞിന്റെ അടുത്തേക്കാണ് നായ അവനെ നയിച്ചത്,” അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. മുനുസാമി പറഞ്ഞു.

കാഴ്ച കണ്ടയുടന്‍ വിദ്യാര്‍ത്ഥി പോലീസിനെ വിവരമറിയിച്ചു.കുഞ്ഞിനെ സെലയംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x