Currency

ഡൽഹിയിൽ പൊതുസ്ഥലത്ത് മദ്യപിച്ചാൽ ഇനി കർശന ശിക്ഷ

സ്വന്തം ലേഖകൻSunday, November 27, 2016 2:59 pm

സംസ്ഥാന എക്സൈസ് നിയമത്തിലെ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അടുത്ത മാസം ഏഴു മുതൽ കർശനമായി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലെ മദ്യപാനം നിയന്ത്രിക്കുന്നതിനായി കർശന നടപടികളുമായി ഡൽഹി സർക്കാർ. സംസ്ഥാന എക്സൈസ് നിയമത്തിലെ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അടുത്ത മാസം ഏഴു മുതൽ കർശനമായി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. പൊതുസ്ഥലത്ത് മദ്യപിച്ചാൽ 5000 രൂപ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും ഇതിന്റെ ഭാഗമാണ്.

മദ്യപിച്ച് പൊതുജനങ്ങളെ ശല്യം ചെയ്താൽ പിഴ 10000 രൂപ വരെയാകാം. പുറമേ, മൂന്നു മാസത്തെ തടവിനു ശിക്ഷിക്കപ്പെടും. സ്ത്രീ സുരക്ഷയും നഗരത്തിലെ ക്രമസമാധാന പാലനവും ലക്ഷ്യമിട്ടാണു ഈ നടപടി. നഗരത്തിലെ എല്ലാ മദ്യക്കടകളിലും അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച ബോധവത്ക്കരണം നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x