Currency

ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; പ്രതി പിടിയില്‍

Tuesday, October 4, 2016 10:12 am

യു.എസിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് ഹൂസ്ട്ടന്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവരികയായിരുന്നു ഇയാള്‍

യു.എസിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് ഹൂസ്ട്ടന്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവരികയായിരുന്നു ഇയാള്‍. ആറു കിലോഗ്രാം കൊക്കൈന്‍ പൌഡറുമായി ആഗസ്റ്റ്‌ 24ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ഹെറോയിന്‍, കൊക്കൈന്‍, ക്രിസ്റ്റല്‍ മേതാംഫെറ്റമൈന്‍ എന്നിങ്ങനെയുള്ള ലഹമരുന്നുകളാണ് ജുവാന്‍ ജോസ് അരെല്ലാനോ വേലാസ്ക്വെസ് എന്ന ഇയാള്‍ വിറ്റഴിച്ചിരുന്നത്. മരുന്ന് കൈമാറ്റത്തിനും ശേഖരണത്തിനുമായി ചെറുപ്പക്കാരെയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട ദിവസം പോലീസ് ഇയാളെ കിഴക്കന്‍ ഹൂസ്റ്റനിലുള്ള വീടിന്‍റെ പരിസരം മുതല്‍ നഗരം വരെ പിന്തുടരുകയുണ്ടായി. ചിലരുമായി ലഹരിമരുന്നു കൈമാറ്റം ചെയ്യുന്നതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ ലഹരിമരുന്ന് കൈവശം വച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 60 വര്‍ഷം ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x