സർക്കാർ ഫണ്ടോ, സർക്കാർ സംവിധാനങ്ങളോ പൊതുസ്ഥലമോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രചരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി അതാത് പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കമ്മിഷന്‍ കത്തെഴുതിയിട്ടുമുണ്ട്.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചരണാവശ്യത്തിനായി രാഷ്ട്രീയപാർട്ടികൾ സർക്കാർ ഫണ്ടോ, സംവിധാനങ്ങളോ പൊതുസ്ഥലങ്ങളോ ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞടുപ്പ് ചിഹ്നങ്ങൾ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്നാണ് കമ്മീഷൻ ഈ നിർദേശം പുറപ്പെടുവിച്ചത്.
ഉത്തര്‍പ്രദേശില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജനസമാജ്വാദി പാര്‍ട്ടി തങ്ങളുടെ ചിഹ്നമായ ആനയുടെ പ്രതിമകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സർക്കാർ ഫണ്ടോ, സർക്കാർ സംവിധാനങ്ങളോ പൊതുസ്ഥലമോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രചരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി അതാത് പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കമ്മിഷന്‍ കത്തെഴുതിയിട്ടുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.