Currency

വ്യാജ സര്‍ട്ടിഫിക്കറ്റ്: സൗദിയില്‍ ജയിലിലായിരുന്ന കോഴിക്കോട് സ്വദേശിനി മോചിതയായി

സ്വന്തം ലേഖകന്‍Tuesday, July 10, 2018 11:47 am

ദമ്മാം: സൗദിയിലെ ദമ്മാമില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിനേടി പിടിയിലായ കോഴിക്കോട് സ്വദേശിനി ജയില്‍ മോചിതയായി. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷമാണ് മോചനം. സമാനമായ കേസില്‍ നാല് പേരുകൂടി വിചാരണ കാത്തു കഴിയുന്നുണ്ട്. ജോലി നേടുന്നതിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളിലെ ആരോഗ്യമന്ത്രാലയ പരിശോധനയിലാണിവര്‍ പിടിയിലായത്. പരിശോധനയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

കര്‍ശനമായ നിയമ നടപടികളെകുറിച്ചുള്ള അറിവില്ലായ്മയും ഏജന്‍സികളുടെ ചൂഷണവുമാണ് ഇവര്‍ക്ക് വിനയായത്. അവശേഷിക്കുന്ന നാലു പേരില്‍ ഒരാള്‍ പതിനാറു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നയാളാണ്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക കമ്മീഷനെ തന്നെ നിയോഗിച്ചിട്ടുണ്ട് ഇവര്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടിക്കപെട്ടവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാറ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x