Currency

24 മണിക്കൂര്‍ തുടര്‍ച്ചയായി അഗ്നിശമനസേനാംഗം ട്രെഡ്മില്ലില്‍ നടന്നു

Sunday, October 2, 2016 9:59 am

ആരോഗ്യം നശിച്ചതും മരണമടഞ്ഞതുമായ സഹപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വേണ്ടി അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥന്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ട്രെഡ്മില്ലില്‍ നടന്നു

ആരോഗ്യം നശിച്ചതും മരണമടഞ്ഞതുമായ സഹപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വേണ്ടി അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥന്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ട്രെഡ്മില്ലില്‍ നടന്നു. സഹപ്രവര്‍ത്തകരുടെ മക്കളുടെ പഠനത്തിനും മറ്റ് ചിലവുകള്‍ക്കും ആവശ്യമായ തുക സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടത്തം.

ഈ നല്ല കാര്യത്തിനായി നടന്നത് ടോണി കൊണ്‍സ്റ്റാന്‍സോ എന്ന ലാ പോര്‍ട്ടേയിലെ അഗ്നിശമന സേന ഉദ്യോഗസ്ഥനാണ്. അഗ്നിബാധ തടയല്‍ മാസമാണ് ഒക്ടോബര്‍. എല്ലാ ഒക്ടോബറിലും ടോണി ഇങ്ങനെ ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഈ സമയം തന്നെയാണ് വീണ് പോയവരെ ഓര്‍ക്കാനുള്ള കൃത്യസമയമെന്ന് ടോണി പറഞ്ഞു.

ലാ പോര്‍ട്ടേ റിക്രിയേഷന്‍ ആന്‍ഡ് ഫിറ്റ്നസ് സെന്‍ററില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വ്യാഴാഴ്ച ഉച്ച വരെയാണ് 32കാരനായ ഈ യുവാവ്‌ നടന്നത്. കൊണ്‍സ്റ്റാന്‍സോ ആദ്യം നടന്ന ട്രെഡ്മില്ലിന് 16 മണിക്കൂര്‍ നടന്നതിനെ തുടര്‍ന്ന് തകരാര്‍ സംഭവിച്ചതിനാല്‍ മറ്റൊന്നിലാണ് നടത്തം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യത്തിനു വേണ്ടി ഇയാള്‍ 11 ദിവസം കൊണ്ട് 439 മൈലുകള്‍ നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റുമായി അഭിനന്ദനപ്രവാഹമാണ് ഇയാളെ കാത്തിരുന്നത്. ഫൂട്ട്സ്റ്റെപ്സ് ഫോര്‍ ദി ഫോളെന്‍ എന്ന പേരില്‍ ഇയാള്‍ ഒരു സംഘടന നടത്തുന്നത്.വീണുപോയ സഹപ്രവര്‍ത്തകരുടെ മക്കള്‍ക്കായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x