Currency

ഫോർഡിന്റെ ബ്രോഡ്‌മെഡോയിലെയും ഗീലോംഗിലെയും ഫാക്റ്ററി അടച്ചുപൂട്ടുന്നു

സ്വന്തം ലേഖകൻWednesday, October 5, 2016 4:30 pm

നിരവധിപേരെ തൊഴിൽരഹിതരാക്കിക്കൊണ്ട് പ്രമുഖ കാർ നിർമ്മാതാക്കളായ ഫോർഡിന്റെ ബ്രോഡ്‌മെഡോയിലും ഗീലോംഗിലുമുള്ള ഫാക്റ്ററികൾ അടച്ചുപൂട്ടുന്നു.

സിഡ്നി: നിരവധിപേരെ തൊഴിൽരഹിതരാക്കിക്കൊണ്ട് പ്രമുഖ കാർ നിർമ്മാതാക്കളായ ഫോർഡിന്റെ ബ്രോഡ്‌മെഡോയിലും ഗീലോംഗിലുമുള്ള ഫാക്റ്ററികൾ അടച്ചുപൂട്ടുന്നു. വെള്ളിയഴ്ച കമ്പനി അടക്കുന്നതോടെ അറുന്നൂറോളം വരുന്ന ജീവനക്കാരുടെ തൊഴിലാണ് നഷ്ടപ്പെടുന്നത്.

അതേസമയം, 150,000 ഡോളർ വീതം തൊഴിലാളികൾ ഓരോർത്തർക്കും കമ്പനി നഷ്ടപരിഹാരമായി നൽകുന്നതായിരിക്കും. ഏതാണ്ട് രണ്ട് വർഷത്തെ ശമ്പളം വരുമിത്. ഇതോടൊപ്പം തന്നെ ഭാഗ്യവാന്മാരായ എട്ട് ജീവനക്കാർക്ക് ഫോർഡ് ഫാൽകോൻ കാർ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ യുവാക്കളാണു ഏറിയപങ്കും എന്നതിനാൽ മറ്റൊരു തൊഴിൽ കണ്ടെത്തുകയാണു ഇവർക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ബ്രോഡ്‌മെഡോയാകട്ടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സ്ഥലവുമാണ്. അതിനിടെ ഇവർക്കായി വിക്ടോറിയന്‍ സര്‍ക്കാരും ഫോര്‍ഡും സംയുക്തമായി ജോബ് ഫെയർ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x