Currency

മുവാസലാത്ത് ബസ് യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനവും

സ്വന്തം ലേഖകന്‍Tuesday, March 28, 2017 6:30 pm

ആദ്യഘട്ടത്തില്‍ മസ്‌കത്ത് നഗരത്തിലെ സര്‍വിസുകളില്‍ മാത്രം ലഭിക്കുന്ന സേവനം തുടര്‍ന്ന് ദുബായിലേക്കുള്ളതും മറ്റ് ഗവര്‍ണറേറ്റുകളിലേക്കുള്ളതുമായ സര്‍വിസുകള്‍, സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല റൂട്ട് എന്നിവിടങ്ങളിലേക്കും ഘട്ടംഘട്ടമായി നടപ്പാക്കും.

മസ്‌കത്ത്: മുവാസലാത്ത് ബസ് യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ സൗജന്യ അണ്‍ലിമിറ്റഡ് വൈഫൈ സേവനവും. ആദ്യഘട്ടത്തില്‍ മസ്‌കത്ത് നഗരത്തിലെ സര്‍വിസുകളില്‍ മാത്രം ലഭിക്കുന്ന സേവനം തുടര്‍ന്ന് ദുബായിലേക്കുള്ളതും മറ്റ് ഗവര്‍ണറേറ്റുകളിലേക്കുള്ളതുമായ സര്‍വിസുകള്‍, സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല റൂട്ട് എന്നിവിടങ്ങളിലേക്കും ഘട്ടംഘട്ടമായി നടപ്പാക്കും. മുവാസലാത്ത് സര്‍വിസുകള്‍ കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് മുവാസലാത്തിന്റെ മുഴുവന്‍ ബസുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഒമാന്‍ടെല്ലുമായി ഒപ്പിട്ടത്. വൈഫൈ സേവനത്തിനായി കൈവശമുള്ള ഉപകരണത്തിന്റെ െൈവഫെ ഓണ്‍ ആക്കിയ ശേഷം ഒമാന്‍ടെല്‍ വൈഫൈ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് ബ്രൗസര്‍ പ്രവര്‍ത്തിപ്പിച്ച് ഒമാന്‍ടെല്ലിന്റെ ഹോംപേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. അതിന് ശേഷം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ചെയ്യുക. ഒമാന്‍ടെല്ലിന് പുറമെ ഉരീദു, റെന്ന അടക്കമുള്ള ഉപഭോക്താക്കള്‍ക്കും ഈ സൗജന്യ വൈഫൈ സേവനം ആസ്വദിക്കാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x