Currency

കണ്ണില്‍ റൂളര്‍ കൊണ്ട് മുറിവേറ്റ പെണ്‍കുട്ടിക്ക് രണ്ടാമതും ശസ്ത്രക്രിയ

Monday, September 19, 2016 3:17 pm

സഹപാഠിയായ ആണ്‍കുട്ടിയുമായി വഴക്കുണ്ടാവുകയും അവന്‍ ശാലിനിക്ക് നേരെ റൂളര്‍ എടുത്തെറിയുകയുമായിരുന്നു

വലതു കണ്ണ് രക്ഷിക്കാനായി രണ്ടാമതും ശസ്ത്രക്രിയക്ക് വിധേയമാവുകയാണ് 14കാരി. സഹപാഠി എറിഞ്ഞ റൂളറില്‍ നിന്നാണ് കുട്ടിയുടെ കണ്ണില്‍ മുറിവേറ്റത്. സംഭവം നടന്നത് ആഗസ്റ്റ് 15നാണ്. സഹപാഠിയായ ആണ്‍കുട്ടിയുമായി വഴക്കുണ്ടാവുകയും അവന്‍ ശാലിനിക്ക് നേരെ റൂളര്‍ എടുത്തെറിയുകയുമായിരുന്നു.

സംഭവത്തിന്‌ ശേഷം കുട്ടിയുടെ കാഴ്ചശക്തി കാര്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് അമ്മാവനായ കെ. ലെച്ച്മിഗന്ധന്‍ പറഞ്ഞത്. ഇതിനകം തന്നെ റെറ്റിനയിലെ തകരാര്‍ പരിഹരിക്കാനായി നടത്തിയ ആദ്യത്തെ ഓപ്പറേഷന് വേണ്ടി ഏതാണ്ട് RM19,000 ചിലവായെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും കാഴ്ചശക്തി പൂര്‍ണമായും തിരികെ ലഭിക്കുമെന്ന്‍ ഉറപ്പ് തരാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

“വലതുകണ്ണ് കൊണ്ട് വായിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ക്ക് എല്ലാം തീരെ ചെറുതായാണ്‌ കാണാന്‍ കഴിഞ്ഞത്. അത് ഞങ്ങളെ പേടിപ്പിക്കുന്നുണ്ട്,”അദ്ദേഹം പറഞ്ഞു. ഒക്ടോബറിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തുന്നത്. റെറ്റിനയിലെ തകര്‍ന്ന പാളിയ്ക്ക് പകരമായി സിലിക്കണ്‍ സ്ഥാപിക്കാനാണ് ശസ്ത്രക്രിയ.

അണുബാധ ഒഴിവാക്കാനായി കണ്ണ് മൂടിക്കെട്ടിയിരിക്കുകയാണ്. സംഭവത്തിന്‌ ശേഷം ശാലിനിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനുള്ള അനുമതി ലഭിച്ചു. രണ്ടാഴ്ചത്തേക്ക് പ്രതിയായ കുട്ടിയെ സ്കൂളില്‍ നിന്ന സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റ് നടപടികളൊന്നും തന്നെ എടുത്തിട്ടുമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x