വിവാഹമോചനത്തിനായി കൃസ്ത്യൻ ദാമ്പതികള്‍ രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന ഒരു വര്‍ഷമാക്കി കുറയ്ക്കണമെന്ന ശുപാര്‍ശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കി. 147 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിലാണു ഭേദഗതി വരുത്തുന്നത്.
ന്യൂഡൽഹി: വിവാഹമോചനത്തിനായി കൃസ്ത്യൻ ദാമ്പതികള്‍ രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന ഒരു വര്‍ഷമാക്കി കുറയ്ക്കണമെന്ന ശുപാര്‍ശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കി. 147 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹമോചന നിയമമാണു ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നതോടെ ഒരു വര്‍ഷം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷം അപേക്ഷിച്ചാല്‍ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹമോചനം ലഭിക്കും. രാജ്യത്തെ 24 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഭേദഗതിയോട് യോജിപ്പ് പ്രകടിപ്പിച്ചതിനാൽ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കൻ ഒരുങ്ങുകയാണു കേന്ദ്രസര്‍ക്കാർ.
നേരത്തെ, മറ്റ് സമുദായങ്ങളില്‍ വിവാഹമോചനത്തിന് ദമ്പതികള്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രം രണ്ടുവര്‍ഷം വേണമെന്ന നിബന്ധന ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണു കേന്ദ്രസർക്കാർ തീരുമനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.