പുതിയ ഇന്റർസിറ്റി എക്സ്പ്രെസ് ട്രെയിൻ - ഐസിഇ 4 ജർമ്മൻ റെയിൽവേ അവതരിപ്പിച്ചു.
ബർലിൻ: പുതിയ ഇന്റർസിറ്റി എക്സ്പ്രെസ് ട്രെയിൻ – ഐസിഇ 4 ജർമ്മൻ റെയിൽവേ അവതരിപ്പിച്ചു. മാധ്യമപ്രവർത്തക്കർക്കും യാത്രക്കാർക്കും മുമ്പിൽ റെയിൽവേ സി.ഇ.ഓയായ റൂഡിഗർ ഗ്രൂബെയാണു പുതിയ ട്രെയിനിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ലഭ്യമായ ട്രെയിനിൽ സൗജന്യ ഇന്റർനെറ്റ്, ഓരോ സീറ്റിനുമായി പ്രത്യേകം വലിപ്പമുള്ള സ്ക്രീനുകൾ, ടിവി കണക്ഷൻ, 160 ഡിഗ്രീ വരെ ചെരിവുള്ള സീറ്റുകൾ, കേറ്ററിംഗ് ഓർഡർ സൗകര്യം, എൽ.ഇ.ഡി ലാമ്പുകൾ, എ.സി എന്നിവയും ലഭ്യമാണ്.
340 മീറ്റർ നീളമുള്ള ട്രെയിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതുമാണ്. യാത്ര ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ അന്തിമ തീരുമനം ഇതേവരെയും കൈക്കൊണ്ടിട്ടില്ല. പ്രധാനപ്പെട്ട ജർമ്മൻ റൂട്ടുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവ്വീസ് ആരംഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.