
ചെന്നൈ: ആറുമാസം പ്രായമായ കുഞ്ഞിനു വൈദ്യപരിശോധന നടത്തിയില്ലന്ന കുറ്റത്തിനു ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ യുഎസില്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു മാലാ പനീര്‍സെല്‍വം ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകള്‍ ആറു മാസം പ്രായമുള്ള ഹിമിഷയ്ക്കു ഡോക്ടര്‍മാര്‍ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
കുട്ടിയുടെ കൈ നീരുവന്നു വീര്‍ത്തതിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി ദമ്പതികള്‍ എത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവില്ലെന്നു കാട്ടി ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനെ തുടര്‍ന്ന് ആദ്യ ആശുപത്രിയിലെ അധികൃതര്‍ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിക്ക് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തിയില്ലെന്നായിരുന്നു ആരോപണം. ദമ്പതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം തന്നെയും കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.