Currency

ജയില്‍ സന്ദര്‍ശകന്‍ രണ്ട് പോലീസുകാര്‍ക്ക് നേരേ നിറയൊഴിച്ചു

Sunday, September 4, 2016 6:36 pm

കാലിഫോര്‍ണിയയിലെ ഒരു ജയില്‍ സന്ദര്‍ശനത്തിനെത്തിയയാള്‍ രണ്ട് പോലീസുകാര്‍ക്ക് നേരെ നിറയൊഴിച്ചു

കാലിഫോര്‍ണിയയിലെ ഒരു ജയില്‍ സന്ദര്‍ശനത്തിനെത്തിയയാള്‍ രണ്ട് പോലീസുകാര്‍ക്ക് നേരെ നിറയൊഴിച്ചു. ജുവാനിറ്റ ദാവിള, ടോമലാമ സ്കാലന്‍ എന്നിങ്ങനെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്കാണ് ഫ്രെന്‍സോ കൌണ്ടി ജയിലില്‍ വച്ച് വെടിയേറ്റത്.

തോങ്ങ് വാങ്ങ് എന്ന കുറ്റവാളിയാണ് മറ്റൊരാളെ സന്ദര്‍ശിക്കാന്‍ ജയിലിലേക്ക് വന്നത്. ഫ്രെസ്നോ കൌണ്ടിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര തെറ്റിച്ച് മുന്നിലേക്ക് ഇടിച്ച് കയറുവാന്‍ നോക്കുകയായിരുന്നു ഇയാള്‍. ഊഴം വരുന്നത് വരെ കാത്തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

ദാവിളയും സ്കാലനും സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചു കൊണ്ട് അവരുമായി ബഹളം വയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന്‍ ഇയാള്‍ തന്‍റെ തോക്ക് എടുക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറ ഒഴിക്കുകയുമായിരുന്നു.

“മുറിവേറ്റ രണ്ട് പോലീസുകാരെയും മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തേക്ക് വലിച്ചുകൊണ്ട് പോയി ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. പ്രതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് ഇവരെ രക്ഷിച്ചത്. ഓഫീസര്‍ പറഞ്ഞു.

ചെറിയ ചില പരിക്കുകളോടെ പോലീസ് വാങ്ങിനെ ആശുപത്രിയിലാക്കി. കൊലപാതകശ്രമം, ആയുധം കയ്യില്‍ വയ്ക്കല്‍, ജയിലിലേക്ക് മയക്കുമരുന്ന്‍ കൊണ്ട് വരല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ഒരു ഗാങ്ങിലെ അംഗവും കൂടിയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x