സിഡ്‌നി: ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ദേശീയ വൈസ് ചെയർമാനായി മലയാളിയായ ജിം വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. സ്പ്രിങ് ഫീൽഡ് ലാൻഡ് കോർപറേഷൻ എക്സിക്യൂട്ടീവ് ഡിറക്ടറാണ് ജിം ഇപ്പോൾ. കൂടാതെ വിവിധ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിലും ജിം വർഗീസ് പ്രവർത്തിച്ചു വരുന്നു.
30 വർഷക്കാലം ആസ്ട്രേലിയയിലെ വിവിധ സർക്കാർ സർവീസുകളിൽ ചീഫ് എക്സിക്യൂട്ടീവ് ആയി ജിം വർഗീസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വ്യാപാര ബന്ധം വർധിപ്പിക്കുന്നതിനായി ആസ്ട്രേലിയൻ സർക്കാരിനെ പ്രീതിനിധീകരിച്ചു വിവിധ രാജ്യങ്ങളും ജിം സന്ദർശിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി മെമ്മോറിയൽ കമ്മിറ്റി ചെയർമാനായ ജിം വർഗീസിന്റെ നേതൃത്വത്തിലാണ് ബ്രിസ്ബനിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ആസ്ട്രേലിയൻ സന്ദർശന വേളയിൽ ഇന്ത്യൻ ബിസിനസ് സമൂഹത്തിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾക്കും ജിം വർഗീസ് നേതൃത്വം നൽകിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.