Currency

ജോയ്‌സ് മേരി ആന്റണി മൂവാറ്റുപുഴ നിയമസഭാ സ്ഥാനാർഥിയാകുന്നതിനു സാധ്യത

Thursday, March 11, 2021 12:57 pm

ഡൽഹി: മൂവാറ്റുപുഴ നഗരസഭാംഗവും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമിടയിൽ വർഷങ്ങളോളം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോയ്‌സ് മേരി ആന്റണി മൂവാറ്റുപുഴയിലെ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകുന്നതിനുള്ള സാധ്യതയേറി.

നാലരപ്പതിറ്റാണ്ട് എൽഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മൂവാറ്റുപുഴ നഗരസഭ 14ാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോയ്സ് മേരി ആന്റണി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ഇതോടെയാണ് ജോയ്‌സ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

മികച്ച പ്രസംഗകയും മോട്ടിവേഷനൽ ട്രെയിനറും വിദ്യാഭ്യാസ പ്രവർത്തകയുമാണ് ജോയ്സ് മേരി ആന്റണി. കെസിവൈഎം, ഐസിവൈഎം തുടങ്ങി വിവിധ യുവജന സംഘടനകളുടെ ഇന്ത്യൻ പ്രതിനിധിയായി വിവിധ വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള ജോയ്‌സ് മേരി ആന്റണി പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതയാണ്. നിലവിൽ മഹിളാ കോൺഗ്രസിന്റെ എറണാകുളം ജില്ലാ ഐടി കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x