Currency

പോലീസ് എതിര്‍ത്തില്ല, രാജ്യദ്രോഹകേസിൽ കനയ്യയ്ക്കും കൂട്ടര്‍ക്കും ജാമ്യം

സ്വന്തം ലേഖകൻSaturday, August 27, 2016 10:36 am

രാജ്യദ്രോഹകേസില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനും മറ്റ് രണ്ട് പേര്‍ക്കും ദല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കനയ്യയ്ക്ക് പുറമേ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കുമാണ് ജാമ്യം ലഭിച്ചത്.

ന്യൂഡൽഹി: രാജ്യദ്രോഹകേസില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനും മറ്റ് രണ്ട് പേര്‍ക്കും ദല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തിരുന്നില്ല. കനയ്യയ്ക്ക് പുറമേ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കുമാണ് ജാമ്യം ലഭിച്ചത്.

കേസില്‍ ഇവര്‍ നേരത്തെ ഇടക്കാല ജാമ്യം നേടിയിരുന്നു. പോലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. ഇതേ വ്യവസ്ഥയോടെയാണ് സ്ഥിരം ജാമ്യം അനുവദിക്കുന്നതെന്ന് ജഡ്ജി റിതേഷ് സിംഗ് വ്യക്തമാക്കി. പോലീസിന്‍റെ അന്വേഷണവുമായി മൂന്നു പേരും സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ രാജീവ് മോഹന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x