പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നത് കര്‍ണാടകയിലാണ്
ബെംഗളുരു: പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നത് കര്‍ണാടകയിലാണ്. 2015ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറ്റവും വര്‍ധനയുള്ള രണ്ടാമത്തെ സംസ്ഥാനം കര്‍ണാടകയാണ്. 163 കേസുകളാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 201 കേസുകളായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത് വന്നത്.
എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരളമാണ്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന 1031 കേസുകളാണ് കഴിഞ്ഞ വര്ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ ഈയിനത്തില്‍ 166 കേസുകളും.
ഇതോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു കണക്ക് ദളിത് പിന്നാക്ക വിഭാഗങ്ങളോടുള്ള അക്രമങ്ങളാണ്. ഇത്തരം അതിക്രമങ്ങള്‍ കര്‍ണാടകത്തില്‍ വര്‍ധിച്ചിരിക്കുന്നു. 127 കേസുകളാണ് ഈയിനത്തില്‍ ബെംഗളുരു നഗരത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത്.
ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ തീരുമാനം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഒപ്പം ബാഗല്‍കോട്ടില്‍ ഗണേശ വിഗ്രഹമായുള്ള ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 69 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ രാജ്യത്ത് പടര്‍ന്നു കൊണ്ടിരിക്കുന്ന ഗോവധ നിരോധനവുമായി സംബന്ധിച്ച കുറ്റങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍.
ബംഗളുരുവില്‍ കുട്ടികളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം(പോസ്കോ) അനുസരിച്ച് 273 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്ഷം കൊണ്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1073 ആണ്. ആക്രമണങ്ങള്‍ക്ക് ഇരയായവരില്‍ ഭൂരിഭാഗം കുട്ടികളും 16നും 18നും ഇടയില്‍ പ്രായമുള്ളവരാണ്.
സ്ത്രീധനപീഡനകേസുകളിലും മുന്നില്‍ ബെംഗളുരു തന്നെ. 714 കേസുകളാണ് സ്ത്രീധനനിരോധന നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്തത്. 54 സ്ത്രീകള്‍ക്ക് ഇത് മൂലം ജീവന്‍ തന്നെ നഷ്ടപ്പെട്ടു.
ഇന്ത്യയിലെ സുരക്ഷിതത്വം കുറഞ്ഞ മൂന്ന്‍ നഗരങ്ങളില്‍ ഒന്നാണ് ബെംഗളുരു. 35,576 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്ഷം നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 188 എണ്ണം കൊലപാതകക്കേസുകളാണ്. 112 മാനഭംഗക്കെസുകളും 777 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഇതോടൊപ്പം രജിസ്റ്റര്‍ ചെയ്തിരുന്നു. സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങളില്‍ ഒന്നാം സ്ഥാനം ഡല്‍ഹിക്കും(1.73 ലക്ഷം കേസുകള്‍), രാണ്ടാം സ്ഥാനം മുംബൈക്കും(42,940) ആണ്
സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇത് കുറവല്ല. 1041 കേസുകളാണ് നഗരത്തില്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 354 കേസുകളുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.