ഉണ്ണി മുകുന്ദന്‍റെ നായികയായി ഒരു മുറൈ വന്ത് പാര്‍ത്തായാ എന്നാ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് വരുന്നത്. ഒരു ഗ്രാമീണ സുന്ദരിയായി ചിത്രത്തില്‍ പ്രയാഗ തിളങ്ങി.
പ്രയാഗക്ക് മലയാള സിനിമാലോകത്ത് സമയം തെളിഞ്ഞിരിക്കുകയാണ്. പിശാശ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെക്കെത്തിയ പ്രയാഗയ്ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. പുതിയ വിവരങ്ങള്‍ അനുസരിച്ച് അമര്‍ അക്ബര്‍ ആന്‍റണിക്ക് ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗയ്ക്ക് പ്രധാനവേഷമാണുള്ളത്.
ഉണ്ണി മുകുന്ദന്‍റെ നായികയായി ഒരു മുറൈ വന്ത് പാര്‍ത്തായാ എന്നാ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് വരുന്നത്. ഒരു ഗ്രാമീണ സുന്ദരിയായി ചിത്രത്തില്‍ പ്രയാഗ തിളങ്ങി. ഇതോടൊപ്പം അനൂപ് മേനോനും മുരളി ഗോപിയും അഭിനയിച്ച പാ.വ. എന്നചിത്രത്തിലും പ്രയാഗ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ക്യാമ്പസ് ത്രില്ലറായ ഒരേ മുഖം എന്നാ ചിത്രത്തിലും കാര്യമായ വേഷമാണ് പ്രയാഗ ചെയ്യുന്നത്.
കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ പ്രയാഗയുടെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ തിരക്കഥാകൃത്തായ വിഷ്ണു ഉണ്ണികൃഷ്ണനും ഇതില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാഹുല്‍ മാധവാണ് മറ്റൊരു പ്രധാന താരം.
2016 ആഗസ്റ്റ് 18 ന് തുടങ്ങിയ ഷൂട്ടിംഗ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡോ സക്കറിയ തോമസിനൊപ്പം, നടന്‍ ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.