Currency

കെട്ടിടത്തില്‍നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു

സ്വന്തം ലേഖകന്‍Sunday, June 17, 2018 11:41 am

മസ്‌കത്ത്: ജഅലാന്‍ ബു അലിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. കടയ്ക്കല്‍ എടത്തറ വലിയവീട്ടില്‍ സജിത്ത് ആനന്ദന്‍ (51) ആണ് മരിച്ചത്. നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു സജിത്ത്.

വ്യാഴാഴ്ച രാത്രി ഫോണുമായി, താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറിയ ആനന്ദന്‍ തിരച്ചിറങ്ങാതിരുന്നത് സുഹൃത്തുക്കള്‍ ശ്രദ്ധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് താഴെ മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സുനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x