തിരുവനന്തപുരം:കറന്‍സി നോട്ട് അസാധുവാക്കൽ മൂലം ബുദ്ധിമുട്ടുന്ന ഇടപാടുകാര്‍ക്ക് കെഎസ്എഫ്ഇ വിവിധ ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ 30 വരെയാണ് ഇളവുകള്‍. ഈ കാലയളവില്‍ ചിട്ടിത്തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ അടയ്‌ക്കേണ്ട വീതപ്പലിശ പിടിക്കില്ല.
ചിട്ടിത്തവണ അടയ്ക്കുന്നതില്‍ ഈ കാലയളവില്‍ വീഴ്ച വരുത്തിയാല്‍ പലിശയും ഈടാക്കില്ല. വായ്പാ പദ്ധതികളിന്മേലുള്ള പിഴപ്പലിശയ്ക്കും ഇളവുണ്ടാകും.വിവിധ ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച പൊന്നോണച്ചിട്ടിയുടെ കാലാവധി നവംബര്‍ 30 വരെ നീട്ടിയതായും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.