Currency

കുവൈറ്റ് മെട്രോ ട്രാൻസ്പോർട്ട് സിസ്റ്റം 2019ൽ പൂർത്തിയാകും

സ്വന്തം ലേഖകൻSunday, December 17, 2017 10:30 am

കുവൈറ്റ് സിറ്റി: കുവൈറ്റ് മെട്രോ പ്രൊജക്റ്റ് 2019ൽ പൂർത്തിയാകുമെന്നു സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് അധികൃതർ അറിയിച്ചു. 3.46 ബില്യൺ കുവൈറ്റ് ദിനാർ ചിലവിട്ട് നടത്തുന്ന നിർമ്മാണപ്രവർത്തിയിൽ ഇതിനോടകം പതിനൊന്ന് ശതമാനം ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്.

സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി പൂർത്തിയാക്കുന്നത്. വിഷൻ 2035ന്റെ ഭാഗമായാണു കുവൈറ്റ് മെട്രോ നിർമ്മാണം. പദ്ധതി പ്രകാരം 15000 തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കപ്പെടൂം. ഇതിനുപുറമെ ഗതാഗതകുരുക്കിനും മെട്രോ ഒരു പരിഹാരമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x