ഇവര്‍ പൂഴിത്തോട് ജലവൈദ്യുതപദ്ധതിക്ക് സമീപമുള്ള കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
കോഴിക്കോട് കുറ്റ്യാടിയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ ആറു പേരെ കാണാതായി. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. കുന്നുമ്മല്‍ ഷൈന്‍(19) ആണ് മരിച്ചത്. സംഭവം നടന്ന സ്ഥലത്ത് നിന്നും ഒന്നര മീറ്റര്‍ അകലെയാണ് മൃതദേഹം കിട്ടിയത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി. ഞായറാഴ്ച രാത്രി 11 മണിയോടെ തൊട്ടില്‍പാലം പാറക്കല്‍ രാമകൃഷ്ണന്‍റെ മകന്‍ രജീഷിന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഒപ്പം കാണാതായ മറ്റ് നാല് പേര്‍ക്ക് വേണ്ടി ശക്തമായ രീതിയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
കോതോട് സ്വദേശികളായ 9 പേരാണ് ഒഴുക്കില്‍ പെട്ടത്. ഇവര്‍ പൂഴിത്തോട് ജലവൈദ്യുതപദ്ധതിക്ക് സമീപമുള്ള കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനെടെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ പെട്ട മൂന്ന്‍ പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവരെ കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട കേന്ദ്രീകരിച്ച് സമീപവാസികളും പേരാമ്പ്ര ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.