Currency

പാരലിമ്പിക് താരങ്ങളെ വരവേല്‍ക്കാന്‍ മലേഷ്യ

Thursday, September 22, 2016 3:14 pm

കെ.എല്‍. ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാരലിമ്പിക് താരങ്ങളെ വരവേല്‍ക്കാനായി മലേഷ്യക്കാരോട് ആഹ്വാനം ചെയ്തുകൊണ്ട് യുവജനകാര്യ സ്പോര്‍ട്സ് മന്ത്രി ഖൈറി ജമാലുദ്ദീന്‍ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഇന്ന് നാട്ടിലേക്കെത്തുന്ന പാരലിമ്പിക് താരങ്ങള്‍ക്ക് വന്‍പിച്ച വരവേല്‍പാണ് മലേഷ്യ ഒരുക്കുന്നത്. കെ.എല്‍. ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാരലിമ്പിക് താരങ്ങളെ വരവേല്‍ക്കാനായി മലേഷ്യക്കാരോട് ആഹ്വാനം ചെയ്തുകൊണ്ട് യുവജനകാര്യ സ്പോര്‍ട്സ് മന്ത്രി ഖൈറി ജമാലുദ്ദീന്‍ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിട്ടുണ്ട്.

5.30 എത്തിച്ചേരുന്ന താരങ്ങളെ സ്വീകരിക്കാനും അഭിനന്ദിക്കാനും നഗരത്തിലുള്ളവര്‍ക്ക് സാധിക്കും. ശേഷം ഒരു തുറന്ന ബസ്സില്‍ ഇവര്‍ നഗരം ചുറ്റുന്നതാണ്. പെട്രോണാസ് ഫില്‍ഹാര്മോണിക് ഹാളില്‍ യാത്ര നില്‍ക്കുന്നതാണ്. സെന്‍റര്‍ ഫോര്‍ എക്സലന്‍സ് മലേഷ്യന്‍ പാരാലിമ്പിക് ഗെയിംസ്ന്‍റെ കംപുന്ഗ് പണ്ടനില്‍ യാത്ര അവസാനിക്കും.

2016 റിയോ പാരലിമ്പിക്സില്‍ മലേഷ്യന്‍ അത്ലറ്റുകള്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. റിസ്വാന്‍ മുഹ്ദ് പസി, മുഹമ്മദ്‌ സിയാദ്, അബ്ദുല്‍ ലത്തിഫ് എന്നിവര്‍ നേടിയ മൂന്ന്‍ സ്വര്‍ണ മെഡലുകളും സിതി നൂര്‍ രാദിയ ഇസ്മായില്‍ നേടിയ വെങ്കലവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് മലേഷ്യ.

സെപംഗ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് വരുന്ന ഫോര്‍മുല വണ്‍ലേക്ക് മലേഷ്യന്‍ ഒളിമ്പ്യന്‍സിനെയും പാരലിമ്പ്യന്‍സിനെയും ക്ഷണിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x