Currency

ഗ്രീസിലെ തെരുവിൽ കിടന്ന നായയെ കൊണ്ടുവരാൻ ഓസ്ട്രേലിയക്കാരൻ ശേഖരിച്ചത് 4000 ഡോളർ!

സ്വന്തം ലേഖകൻTuesday, September 6, 2016 5:29 pm

ഗീലോങ് സ്വദേശിയായ ജേക്കബ് വെൽഷ് ആണു ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി ഗ്രീസിലെ തെരുവിൽ കണ്ടൊരു നായയെ ദത്തെടുത്ത് ഓസ്ട്രെലിയയിലേക്ക് കൊണ്ട് വരാൻ ധനസമാഹാരണം നടത്തുന്നത്.

സിഡ്നി: ഗ്രീസിലെ തെരുവിൽ വെച്ച് കണ്ട ഒരു നായയെ നാട്ടിലേക്ക് കൊണ്ട് വരാൻ ഓസ്ട്രേലിയക്കാരൻ ശേഖരിച്ചത് നാലായിരം ഡോളർ. ഗീലോങ് സ്വദേശിയായ ജേക്കബ് വെൽഷ് ആണു ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി തെരുവിൽ കണ്ടൊരു നായയെ ദത്തെടുത്ത് കൊണ്ട് വരാൻ ധനസമാഹാരണം നടത്തുന്നത്.

ഗ്രീസിലെ തിരക്കേറിയ ഒരു റോഡിൽ കുപ്പിച്ചില്ലുകൾക്ക് മീതെ കിടക്കുന്ന നിലയിലാണു വെൽഷ് ആദ്യം ഈ നായയെ കണ്ടത്. തുടർന്ന് വെൽഷ് നായയുടെ സമീപത്ത് പോയി പതിയെ അതിനെ തലോടി. പിന്നീടാകാട്ടെ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ നായ വെൽഷിനെ പിന്തുടർന്നു.

ഗ്രീസിലെ തന്റെ വിസാ കാലവധി തീരാനിരിക്കെ നായയെ ഓസ്ട്രേലിയയിലേക്ക് കൂടെ കൂട്ടാൻ നോക്കിയപ്പോഴാണു നിയമപ്രകാരം ഒരുപാടു നൂലാമാലകൾ ഉണ്ടെന്നും പണച്ചിലവേറിയതുമായ കാര്യമാണിതെന്നും മനസ്സിലായത്. തുടർന്നാണു നായയെ ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോകാൻ ക്രൗഡ് ഫണ്ടിംഗ് വഴി ധനസമാഹാരണം നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x