രണ്ട് സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച ഒരുവനെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് വന്നാണ് ഇവര്‍ മാതൃക കാട്ടിയത്
ഇന്ത്യന്‍ ആര്‍മി സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നടത്തിയ ആക്രമണത്തിനു രണ്ട് ദിവസം മുന്‍പാണ് കോറമംഗല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഈ എന്‍.സി.സി. ഓഫീസറുടെ ധൈര്യം കണ്ടത്. രണ്ട് സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച ഒരുവനെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് വന്നാണ് ഇവര്‍ മാതൃക കാട്ടിയത്.
നാഷണല്‍ കേഡറ്റ് കോപ്സിലെ ല്യൂട്ടിനന്റ് സ്ഥാനമുള്ള രൂപ റാണിയാണ് ജ്യോതി നിവാസ് കോളേജിന് സമീപം പെണ്‍കുട്ടികളെ ശല്യം ചെയ്തയാളെ പിടി കൂടിയത്. സല്മാന് ഫൈസല്‍ എന്ന 26 വയസുള്ള കേരളത്തില്‍ നിന്നുള്ള ടെക്കിയാണ് 27 വയസുള്ള ബാങ്ക് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തിയത്. ഇയാള്‍ ഇവരുടെ പിന്നാലെ കൂടുകയും പുറകില്‍ നിന്നും കയറിപ്പിടിക്കുകയുമായിരുന്നു.
സംഭവം കണ്ട ഉദ്യോഗസ്ഥ പുറകെ ചെല്ലുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുകയും ചെയ്തു. ആളുകള്‍ ചുറ്റും കൂടിയതിനു ശേഷം ഇവര്‍ ഒരു ഓട്ടോ വിളിച്ച് പ്രതിയുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി നഗരത്തില്‍ താമസിക്കുന്നയാളാണ് പ്രതി. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്നും പ്രതിക്ക് മതിയായ ശിക്ഷ കൊടുക്കണമെന്നും രൂപാറാണി പറഞ്ഞു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.